ബാേങ്കാക്: വർഷം നീണ്ട ദുഃഖാചരണത്തിനൊടുവിൽ ഭൂമിബോൽ അതുല്യതേജ് രാജാവിെൻറ ഭൗതികദേഹം സംസ്കരിക്കാനൊരുങ്ങി തായ്ലൻഡ്. ബുദ്ധമതാചാരപ്രകാരം അഞ്ചു ദിവസം നീളുന്ന ചടങ്ങുകൾക്ക് ബാേങ്കാക്കിലെ ഗ്രാൻഡ് പാലസിൽ തുടക്കമായി.
രാജകുടുംബത്തിലെ മുതിർന്ന അംഗങ്ങൾ സംബന്ധിക്കുന്നുണ്ട്. പിതാവിെൻറ മരണത്തെ തുടർന്ന് മകൻ മഹാ വജ്രലോേങ്കാൺ കഴിഞ്ഞ ഡിസംബറിൽ പുതിയ രാജാവായി ചുമതലയേറ്റിരുന്നു. ചടങ്ങുകളിൽ സംബന്ധിക്കുന്നതിനായി ഗ്രാൻഡ് പാലസിലേക്ക് ഇദ്ദേഹം എത്തി. അന്തിമ ചടങ്ങുകൾക്കായി ഒമ്പതു കോടി ഡോളറാണ് ചെലവിടുന്നത്. തായ്ലൻഡ് മുെമ്പങ്ങും സാക്ഷ്യംവഹിക്കാത്ത വിപുലമായ ചടങ്ങാണിതെന്ന് ചുമതലപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചു.
88ാമത്തെ വയസ്സിൽ കഴിഞ്ഞ വർഷമാണ് ഭൂമിേബാൽ അതുല്യതേജ് മരിക്കുന്നത്. ഏഴു പതിറ്റാണ്ട് അദ്ദേഹം രാജ്യം ഭരിച്ചു. തായ്ലൻഡിെൻറ സുസ്ഥിരതക്ക് കാരണമായ നെടുന്തൂണുകളിലൊന്നായാണ് ഭൂമിബോൽ രാജാവിനെ വിശേഷിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.