ഇസ്ലാമാബാദ്: കശമീർ വിഷയത്തിൽ ചർച്ചക്കില്ലെന്നും സ്ഥിതിഗതികളിൽ മാറ്റമില്ലാ തെ തുടരുന്ന പക്ഷം ഇന്ത്യയുമായി പരമ്പരാഗത യുദ്ധമുണ്ടാകാൻ സാധ്യതയുണ്ടെന്നും പാകി സ്താൻ പ്രധാനമന്ത്രി ഇംറാൻ ഖാെൻറ മുന്നറിയിപ്പ്.
അതുകൊണ്ടാണ് ഞങ്ങൾ ഐക്യരാഷ്ട്രസഭയെ പോലുള്ള അന്താരാഷ്ട്ര വേദികളിൽ വിഷയം ഉന്നയിക്കുന്നത്. ഇക്കാര്യത്തിൽ ഇനി അവരാണ് തീരുമാനമെടുക്കേണ്ടത്.
ഇന്ത്യയുമായി യുദ്ധമുണ്ടായാൽ അത് ഒരു ഭൂഖണ്ഡത്തിൽമാത്രം ഒതുങ്ങിനിൽക്കില്ല. താൻ യുദ്ധത്തിന് എതിരാണ്, അതേസമയം ശുഭാപ്തി വിശ്വാസിയുമാണ്. പരമ്പരാഗത യുദ്ധമുണ്ടായാൽ തീർച്ചയായും അത് ആണവ പോരാട്ടത്തിലേക്ക് വഴിമാറും. പരമ്പരാഗത യുദ്ധത്തിൽ പാകിസ്താൻ പരാജയപ്പെടാനും സാധ്യതയേറെയാണ്.
കീഴടങ്ങുക, അല്ലെങ്കിൽ അവസാന ശ്വാസം വരെ പോരാടുക. അതാണ് യുദ്ധതത്വം. അങ്ങനെ വന്നാൽ നിലനിൽപിനായി മരണം വരെ പോരാടുകയെന്ന ഉപാധിയാണ് പാകിസ്താൻ തെരഞ്ഞെടുക്കുകയെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.