ഇന്തോനേഷ്യയിൽ ഇരട്ടസ്​ഫോടനം; നിരവധി മരണം

ജകാർത്ത: ഇന്തോനേഷ്യൻ തലസ്​ഥാനമായ ജകാർത്തയിലെ ബസ്​ ടെർമിനലിനടുത്തുണ്ടായ ഇരട്ടസ്​ഫോടനങ്ങളിൽ നിരവധി മരണം. ബുധനാഴ്​ച രാത്രി ഒമ്പതിനാണ്​ സംഭവം. സ്​ഫോടനത്തി​​​െൻറ കാരണം അറിവായിട്ടില്ല. കൊല്ല​െപ്പട്ടവരിൽ ഒരു പൊലീസ്​ ഒാഫിസറും ചാവേറുമുണ്ടെന്ന്​ കരുതുന്നു. കംപൂങ്​ മെലായു ടെർമിനലിലാണ്​ സ്​ഫോടനമുണ്ടായത്​.

10മിനിറ്റുകളുടെ വ്യത്യാസത്തിലാണ്​ രണ്ട്​ ചാവേറുകൾ ആക്രമണം നടത്തിയത്​​. നിരവധി പേർക്ക്​ പരിക്കേറ്റു​. പരിക്കേറ്റവരിൽ രണ്ട്​ പൊലീസ്​ ഉദ്യോഗസ്​ഥരുമുണ്ട്​. ലോകത്തെ ഏറ്റവും കൂടുതൽ മുസ്​ലിം ഭൂരിപക്ഷമുള്ള രാജ്യങ്ങളിലൊന്നായ ഇന്തോനേഷ്യ അടുത്തിടെ ​െഎ.എസ്​ ഭീകരർ ആക്രമണതാവളമാക്കിയിട്ടുണ്ട്​

Tags:    
News Summary - Three dead confirmed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.