ബഗ്ദാദിൽ യു.എസ് എംബസിക്ക് സമീപം റോക്കറ്റാക്രമണം

ബഗ്ദാദ്: ഇറാഖ് തലസ്ഥാനമായ ബഗ്ദാദിൽ യു.എസ് എംബസിക്ക് സമീപം റോക്കറ്റാക്രമണം. ആളപായമില്ലെന്നാണ് പ്രാഥമിക വിവരം. ആക്രമണത്തിന്‍റെ ഉത്തരാവിദത്തം ആരും ഏറ്റെടുത്തിട്ടില്ല.

വിദേശ എംബസികളടക്കം സ്ഥിതി ചെയ്യുന്ന തന്ത്രപ ്രധാന കേന്ദ്രമായ ഗ്രീൻസോണിൽ വെള്ളിയാഴ്ച രാവിലെയാണ് സംഭവം. മൂന്ന് റോക്കറ്റുകൾ പ്രദേശത്ത് പതിച്ചത്. രണ്ടെണ്ണം എംബസിക്ക് സമീപമാണ് പതിച്ചതെന്ന് ഇറാഖി പൊലീസ് പറഞ്ഞു.

ബഗ്ദാദ് നഗരത്തിന് പുറത്തുള്ള സഫറാനിയ ജില്ലയിൽനിന്നാണ് റോക്കറ്റുകൾ തൊടുത്തിരിക്കുന്നതെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു.

ഇറാഖിലെ ഇറാൻ അനുകൂല സായുധ സംഘങ്ങൾ കഴിഞ്ഞ ദിവസം തെഹ്റാനിൽ യോഗം ചേർന്നിരുന്നു. ഇറാഖ് ഉൾപ്പെടെയുള്ള ഗൾഫ് മേഖലയിലെ യു.എസ് സൈനിക സാന്നിധ്യം അവസാനിപ്പിക്കാൻ ഏകോപിത നീക്കം നടത്താനാണ് തീരുമാനം. ഇതിനുപിന്നാലെയാണ് പുതിയ റോക്കറ്റാക്രമണം ഉണ്ടായിരിക്കുന്നത്.

നേരത്തെയും ബഗ്ദാദിലെ ഗ്രീൻ സോണിൽ റോക്കറ്റാക്രമണം നടന്നിരുന്നു. ഇ​റാ​ൻ ഖു​ദ്​​സ്​ സേ​ന മേ​ധാ​വി ഖാ​സിം സു​ൈ​ല​മാ​നി​യെ ഡ്രോ​ൺ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല​പ്പെ​ടു​ത്തി​യ യു.എസ് നടപടിക്ക് പിന്നാലെയായിരുന്നു ഇത്.

അതേസമയം, ഇറാഖിൽ രാജ്യവ്യാപകമായി സർക്കാറിനെതിരെ നടക്കുന്ന സമരങ്ങൾ ശക്തിയാർജിക്കുകയാണ്. ഇന്നലെ ഇറാഖിലെ വിവിധ നഗരങ്ങളിൽ നടന്ന പ്രതിഷേധങ്ങൾക്കിടെ അഞ്ച് പ്രക്ഷോഭകാരികൾ കൊല്ലപ്പെട്ടിരുന്നു.
Full View

Tags:    
News Summary - Three rockets fall inside Baghdad Green Zone-world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.