ദുബൈ: ലോകത്തെ ഏറ്റവും ഉയരമേറിയ താമസ സമുച്ചയങ്ങളിലൊന്നായ ദുബൈ മറീനയിലെ ടോർച്ച് ടവറിൽ വൻ തീപിടിത്തം. വെള്ളിയാഴ്ച പുലർച്ചെ 12.45നാണ് 87 നില കെട്ടിടത്തിൽ തീ പടർന്നത്. ടവറിലെ 676 വീടുകളിൽനിന്നും താമസക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചു. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.
ദുബൈ സിവിൽ ഡിഫൻസും ദുബൈ പൊലീസും ചേർന്ന് മണിക്കൂറുകളോളം രക്ഷാപ്രവർത്തനം നടത്തിയാണ് മൂന്നു മണിക്കൂർ കൊണ്ട് തീ നിയന്ത്രണ വിധേയമാക്കിയത്. കത്തിയമർന്ന് കെട്ടിടഭാഗങ്ങൾ റോഡിലേക്ക് തെറിച്ചുവീണു. രക്ഷാപ്രവർത്തനത്തിനായി അടച്ചിട്ട പ്രദേശത്തേക്കുള്ള റോഡുകൾ ഉച്ചയോടെ തുറന്നുകൊടുത്തു. കെട്ടിടത്തിെൻറ 26ാം നിലയിൽനിന്നാണ് തീ ആരംഭിച്ചതെന്ന് ദുബൈ സിവിൽ ഡിഫൻസ് വ്യക്തമാക്കി.
38 വീടുകൾക്ക് തീപിടിത്തം നാശമുണ്ടാക്കി. 83, 84 നിലകൾക്കും കേടുപാട് സംഭവിച്ചു. തീ പിടിത്തത്തിെൻറ കാരണം അന്വേഷിച്ചുവരുകയാണ്. എല്ലാ വീടുകളിലും തിരച്ചിൽ നടത്തി ആരും കുടുങ്ങിയിട്ടില്ലെന്ന് ഉറപ്പുവരുത്തിയതായി ദുബൈ പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ അബ്ദുല്ല അൽ മറി അറിയിച്ചു. ഒഴിപ്പിച്ചവരെ അടുത്തുള്ള മൂന്ന് ഹോട്ടലുകളിലായി താമസിപ്പിച്ചിരിക്കുകയാണ്. വളർത്തു മൃഗങ്ങളെയും സുരക്ഷിതമായി രക്ഷപ്പെടുത്തി.
ദുബൈ രാജകുമാരൻ ശൈഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ നേരിെട്ടത്തിയിരുന്നു. യു.എ.ഇയിലെ ബ്രിട്ടീഷ് പ്രവാസികളുടെ ഇഷ്ടതാമസകേന്ദ്രമാണ് ഇവിടം. ഇത് രണ്ടാം തവണയാണ് മറീന ടോര്‍ച്ച് ടവറില്‍ തീപിടിത്തമുണ്ടാകുന്നത്. 2015 ഫെബ്രുവരിയിലാണ് ഇതിനുമുമ്പ് തീ ദുരന്തമുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.