ബെയ്ജിങ്: ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ്ങിനെ വാനോളം പുകഴ്ത്തിയ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് തെൻറ മുൻഗാമികളെ രൂക്ഷമായി വിമർശിച്ചു. 25000 കോടി ഡോളറിെൻറ വ്യാപാരകരാറുകളും ഇരുവരും ഒപ്പുവെച്ചു.
ചൈനീസ് ജനതയെ അഭിസംബോധന ചെയ്യവെ, ഉത്തര കൊറിയ ഉയർത്തുന്ന ഭീഷണി തടയാൻ ഷി ജിൻപിങ് സ്വീകരിച്ച നടപടികളെ ട്രംപ് ശ്ലാഘിച്ചു. പ്രസിഡൻറ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യു.എസിെൻറ സമ്പത്ത് ഉൗറ്റിയെടുക്കുന്നത് ചൈനയാണെന്ന് ട്രംപ് ആേരാപിച്ചിരുന്നു.
ചൈനീസ് സന്ദർശനത്തിനിടെ തെൻറ നിലപാട് മയപ്പെടുത്തിയ ട്രംപ് യു.എസിെൻറ വ്യാപാരക്കമ്മിക്കു കാരണം മുൻഗാമികളുടെ വഴിവിട്ട ധനകാര്യ നയങ്ങളായിരുന്നുവെന്നും ആരോപിച്ചു. യു.എസും ചൈനയും തമ്മിലുള്ള വ്യാപാരം വർഷങ്ങളായി നല്ല നിലയിലാണ് മുന്നോട്ടുപോകുന്നത്. എന്നാൽ, അതിനിടയിലും യു.എസിന് പ്രതിവർഷം നഷ്ടം സംഭവിക്കുന്നുണ്ട്. അതിെൻറ ഉത്തരവാദിത്തം ചൈനക്കല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.