ഇസ്ലാമാബാദ്: തുര്‍ക്കി പ്രസിഡന്‍റ് ത്വയ്യിബ് ഉര്‍ദുഗാന്‍ പാകിസ്താനില്‍ രണ്ടു ദിവസത്തെ സന്ദര്‍ശനം നടത്തുമെന്ന് പാക് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. പാക് പ്രസിഡന്‍റ് മംനൂന്‍ ഹുസൈന്‍െറ ക്ഷണം സ്വീകരിച്ച് ഈമാസം 16, 17 തീയതികളിലാണ് സന്ദര്‍ശനം. അധികാരമേറ്റെടുത്ത ശേഷമുള്ള ആദ്യ സന്ദര്‍ശനം വഴി പാക്-തുര്‍ക്കി ഉഭയകക്ഷി ബന്ധം ദൃഢമാക്കുകയാണ് ലക്ഷ്യമെന്ന് പാക് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. സന്ദര്‍ശനത്തിനത്തെുന്ന ഉര്‍ദുഗാനെ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പ്രമുഖ വ്യവസായികളുമുള്‍പ്പെട്ട വലിയൊരു പ്രതിനിധിസംഘം അനുഗമിക്കും. പ്രസിഡന്‍റ് മംമൂന്‍ ഹുസൈനൊപ്പം കൂടിക്കാഴ്ച നടത്തുന്ന ഉര്‍ദുഗാന്‍ പ്രധാനമന്ത്രി നവാസ് ശരീഫുമായും ആശയവിനിമയം നടത്തും, കൂടാതെ പാര്‍ലമെന്‍റിലെ സംയുക്ത സമ്മേളനത്തെ അഭിമുഖീകരിച്ച് സംസാരിക്കും.
എന്നാല്‍, പാര്‍ലമെന്‍റില്‍ ഉര്‍ദുഗാന്‍ നടത്തുന്ന പ്രസംഗം ബഹിഷ്കരിക്കുമെന്ന് പ്രതിപക്ഷം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
രാഷ്ട്രത്തലവന്മാര്‍ തമ്മിലുള്ള കൂടിക്കാഴ്ചയില്‍ ഇരുരാജ്യങ്ങളുമായി ബന്ധപ്പെടുന്ന ഏതാണ്ടു എല്ലാകാര്യങ്ങളും ചര്‍ച്ച ചെയ്യുന്നതോടൊപ്പം പ്രാദേശികവും അന്തര്‍ദേശീയവുമായ വിഷയങ്ങളും ചര്‍ച്ചചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.