അങ്കാറ: നാറ്റോ സഖ്യരാജ്യങ്ങളായ തുർക്കിയും യു.എസും തമ്മിൽ സാമ്പത്തിക-രാഷ്ട്രീയ തർക്കം രൂക്ഷമാകുന്നു. അറസ്റ്റിലായ അമേരിക്കൻ പാസ്റ്റെറ വിട്ടുനൽകാനുള്ള ആവശ്യം തുർക്കി നിരാകരിച്ചതോടെ ആരംഭിച്ച തർക്കം സാമ്പത്തികരംഗത്ത് പരസ്പരം ഉപരോധമേർപ്പെടുത്തുന്നതിലേക്ക് നീങ്ങിയിരിക്കുകയാണ്.
തുർക്കിയിൽ നിന്ന് ഇറക്കുമതിചെയ്യുന്ന ഉരുക്കിന് തീരുവ ഇരട്ടിയാക്കാൻ തീരുമാനിച്ച യു.എസിന് മറുപടിയെന്നോണം, അമേരിക്കൻ ഇലക്ട്രോണിക് ഉൽപന്നങ്ങൾ ബഹിഷ്കരിക്കുമെന്ന് തുർക്കി പ്രസിഡൻറ് ഉർദുഗാൻ വ്യക്തമാക്കി. അമേരിക്കയുെട െഎഫോണിനു പകരം സാംസങ്ങും തുർക്കിയുടെ വെസ്റ്റലുമുണ്ടെന്ന് ഉർദുഗാൻ പറഞ്ഞു. എന്നാൽ, എങ്ങനെയാണ് ബഹിഷ്കരണം നടപ്പാക്കുകയെന്ന് വ്യക്തമായിട്ടില്ല.
കഴിഞ്ഞ ദിവസങ്ങളിൽ കുത്തനെ ഇടിഞ്ഞ തുർക്കി നാണയമായ ലിറയുടെ മൂല്യം ചൊവ്വാഴ്ച ഉയർന്നു. അമേരിക്ക ഉരുക്ക് ഇറക്കുമതി തീരുവ വർധിപ്പിച്ചതോടെയാണ് ലിറയുടെ മൂല്യം കുത്തനെ ഇടിഞ്ഞത്. അതിനിടെ, തുർക്കിയിലെ പ്രതിസന്ധി ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ നാണയങ്ങളുടെ മൂല്യമിടിയാനും കാരണമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.