അങ്കാറ: പാർലമെൻററി ജനാധിപത്യത്തിൽനിന്ന് തുർക്കി പ്രസിഡൻഷ്യൽ ഭരണക്രമത്തിലേക്ക് മാറുമോ? ആധുനിക തുർക്കിയുടെ ചരിത്രം തിരുത്തിക്കുറിക്കുന്ന വിധിയെഴുത്തിനായി തുർക്കി ജനത ഇന്ന് പോളിങ് ബൂത്തിലെത്തും. ഹിതപരിശോധനയെ ജനം അനുകൂലിച്ചാൽ ഒേട്ടാമൻ ഭരണാധികാരികളുടെ പതനത്തിനു ശേഷമുള്ള തുർക്കിയുടെ ചരിത്രത്തിലെ ഏറ്റവും നിർണായക സംഭവമായി മാറും അത്.
രാജ്യത്തെ സുസ്ഥിരമാക്കുന്നതാണ് പ്രസിഡൻഷ്യൽ ഭരണരീതിയെന്ന് ഭരണഘടന ഭേദഗതിയെ പിന്തുണക്കുന്നവർ വാദിക്കുേമ്പാൾ പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാനെ ഏകാധിപതിയാക്കുന്ന തീരുമാനമാണിതെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ ആരോപണം. 2016 ജൂണിൽ നടന്ന സൈനിക അട്ടിമറിശ്രമത്തെ പരാജയപ്പെടുത്താൻ ഉർദുഗാനു പിന്നിൽ അണിനിരന്ന ജനക്കൂട്ടത്തിെൻറ വികാരം കണക്കിലെടുക്കുേമ്പാൾ ഹിതപരിശോധന അനുകൂലമാകുമെന്നാണ് വിലയിരുത്തൽ.
ഹിതപരിശോധനക്കു മുന്നോടിയായി രാജ്യത്ത് രണ്ടുമാസം മുമ്പു തുടങ്ങിയ പ്രചാരണങ്ങൾ ശനിയാഴ്ചയാണ് അവസാനിച്ചത്. പട്ടാള അട്ടിമറിക്കു ശേഷം രാജ്യത്തു നടന്ന അറസ്റ്റുകളാണ് എതിരാളികൾ പ്രധാനമായും ആയുധമാക്കുന്നത്.
ഹിതപരിശോധനെയ ജർമനിയുൾപ്പെടെയുള്ള യൂേറാപ്യൻ രാജ്യങ്ങളും സന്ദേഹത്തോടെയാണ് വീക്ഷിക്കുന്നത്. നേരത്തേ ഇ.യു രാജ്യങ്ങളിലെ തുർക്കി പൗരന്മാരുടെ വോട്ടുറപ്പിക്കാൻ പ്രചാരണത്തിനായി രാജ്യത്തെത്തിയ തുർക്കി മന്ത്രിയെ നെതർലൻഡ്സ് തടഞ്ഞത് തുർക്കിയെ പ്രകോപിപ്പിച്ചിരുന്നു.
നാസികളുടെ സ്വഭാവരീതിയാണ് നെതർലൻഡ്സിെൻറതെന്ന് ഉർദുഗാൻ കുറ്റപ്പെടുത്തുകയും ചെയ്തു. മാത്രമല്ല, തുർക്കിയുടെ ഇ.യു അംഗത്വം ഇപ്പോഴും ഉത്തരമില്ലാത്ത ചോദ്യമായി അവശേഷിക്കുകയാണ്. സിറിയൻ അഭയാർഥികളെ ഏറ്റെടുക്കുന്നതുമായുണ്ടാക്കിയ കരാർ പ്രാബല്യത്തിലായാൽ തുർക്കിയുടെ പൗരത്വം പരിഗണിക്കുമെന്ന് യൂറോപ്യൻ യൂനിയൻ ഉറപ്പു നൽകിയിരുന്നു.
എന്നാൽ, അതു പാലിക്കപ്പെട്ടില്ല. ഹിതപരിശോധന വിജയം അതിനുള്ള മറുപടിയായിരിക്കുമെന്ന് ഉർദുഗാൻ പ്രചാരണറാലികളിൽ വ്യക്തമാക്കിയിരുന്നു. ‘‘ദൈവം അനുവദിക്കുകയാണെങ്കിൽ ഞായറാഴ്ച രാത്രി യൂറോപ്പ് തുർക്കിയുടെ ശബ്ദം കേൾക്കും. ഏപ്രിൽ 16നു ശേഷം തുർക്കിയുടെ ചരിത്രം മാറുന്നതെങ്ങനെയെന്ന് ഞങ്ങൾ കാണിച്ചുതരും’’ -ഇതായിരുന്നു വ്യാഴാഴ്ച നടന്ന പ്രചാരണത്തിൽ ഉർദുഗാെൻറ പ്രഖ്യാപനം. ഒരർഥത്തിൽ ഹിതപരിശോധന ഉർദുഗാെൻറ വിശ്വാസവോെട്ടടുപ്പാണ്. ഫലം അനുകൂലമായാൽ ആധുനിക തുർക്കിയുടെ സ്ഥാപകൻ മുസ്തഫ കമാൽ പാഷയെന്ന അത്താതുർക്കിനെപോലെ ശക്തനായ നേതാവായി അദ്ദേഹം മാറും.
ഹിതപരിശോധന അനുകൂലമായാൽ തുർക്കിയിൽ പ്രധാനമന്ത്രി പദവി ഇല്ലാതാകും. ഭരണഘടന ഭേദഗതി നടപ്പാകുന്നതോടെ പ്രസിഡൻറിനാവും പരിപൂർണ ഭരണചുമതല. അധികാരം വിപുലീകരിക്കുന്നതോടെ പുതിയ സമ്പ്രദായപ്രകാരം 2029 വരെ ഉർദുഗാന് പ്രസിഡൻറായി തുടരാനും കഴിയും. മന്ത്രിമാരെയും ജഡ്ജിമാരെയും നിയമിക്കാനുള്ള അധികാരം പ്രസിഡൻറിനായിരിക്കും. സൈനിക കോടതികൾ ഇല്ലാതാകും. പ്രസിഡൻറിനെ ഇംപീച്െമൻറിലൂടെ പുറത്താക്കാവുന്ന നിയമം നടപ്പാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.