ജറുസലേം: ഇസ്രായേൽ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഫലസ്തീൻ പൗരൻമാർ കൊല്ലപ്പെട്ടു. രണ്ട് വ്യത്യസ്ത സംഭവങ്ങളിലായാണ് ഇരുവരും കൊല്ലപ്പെട്ടത്. ഫലസ്തീൻ ആരോഗ്യ മന്ത്രാലയമാണ് മരണം സ്ഥിരീകരിച്ചത്.
അൽ-ഇസരിയ നഗരത്തിലും വെസ്റ്റ്ബാങ്കിലുമാണ് ഇസ്രായേൽ സേനയും ഫലസ്തീൻ പ്രക്ഷോഭകാരികളും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. പ്രക്ഷോഭകാരികൾക്കെതിരെ ടിയർ ഗ്യാസ് പ്രയോഗിക്കുക മാത്രമാണ് ഉണ്ടായതെന്നാണ് സംഭവത്തിന് ഇസ്രായേൽ നൽകുന്ന വിശദീകരണം.
മസ്ജിദുൽ അഖ്സയിലെ നിയന്ത്രണങ്ങൾക്കെതിരെയാണ് ഫലസ്തീനിൽ പ്രക്ഷോഭം ശക്തമാവുന്നത്. പ്രക്ഷോഭങ്ങൾ കനക്കുന്നതിനിടെ ഇസ്രായേലുമായുള്ള എല്ലാം ബന്ധങ്ങളും വിച്ഛേദിക്കുന്നുവെന്ന് പ്രസിഡൻറ് മഹ്മൂദ് അബ്ബാസ് വെള്ളിയാഴ്ച അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.