പെഷവാർ : പാകിസ്ഥാനിൽ ബോംബ് സ്ഫോടനത്തിൽ രണ്ട് അധ്യാപകർ കൊല്ലപ്പെട്ടു. അഫ്ഗാൻ അതിർത്തിയോട് ചേർന്ന വടക്ക് കിഴക്കൻ പ്രവിശ്യയിൽ റോഡിലുണ്ടായ ബോംബ് സ്ഫോടനത്തിലാണ് രണ്ട് സ്കൂൾ അധ്യാപകർ കൊല്ലപ്പെട്ടത്. സ്ഫോടനം നടക്കുേമ്പാൾ ബൈക്കിൽ സഞ്ചരിക്കുകയായിരുന്നു ഇരുവരും. ഖൈബർ പക്തുൻഖ്വ പ്രവിശ്യയിലെ ബജൗർ ജില്ലയിലെ ദമാദോല മേഖലയിലാണ് സംഭവം.
സ്വകാര്യ സ്കൂൾ അധ്യാപകനായ അബ്ദുൾ റഹ്മാൻ, സർക്കാർ സ്കൂൾ അധ്യാപകനായ ഇസ്മയിൽ എന്നിവരാണ് മരിച്ചതെന്ന് പ്രദേശവാസികൾ പറഞ്ഞു. ഇരുവരും സംഭവസ്ഥലത്ത് വെച്ചുതന്നെയാണ് മരിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്ഫോടനത്തിെൻറ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.