ക്വാലാലംപൂർ: ഉത്തരകൊറിയൻ എകാധിപതി കിം ജോങ് ഉന്നിെൻറ അർധ സഹോദരൻ കിം ജോങ് നാമിെൻറ കൊലപാതകികളെന്ന് സംശയിക്കുന്ന രണ്ട് വനിതകളുടെ വിചാരണ തുടങ്ങി. മല്യേഷയിലെ ഹൈകോടതിയിലാണ് വിചാരണ ആരംഭിച്ചത്. കൊലപാതകത്തിൽ പങ്കുണ്ടോയെന്ന ചോദ്യത്തിന് നിഷേധാർഥത്തിൽ തലകുലുക്കുക മാത്രമാണ് വനിതകൾ ചെയ്തത്. എട്ട് മാസങ്ങൾക്ക് മുമ്പ് മല്യേഷയിലെ വിമാനത്താവളത്തിലാണ് നാം കൊല്ലപ്പെട്ടത്.
ഇൻഡോനേഷ്യക്കാരിയായ സതി െഎസാഹ് വിയ്റ്റനാം സ്വദേശിയായ ഡോവൻ തായ് ഹുയോങ് എന്നിവരാണ് കേസിൽ വിചാരണ നേരിടുന്നത്. മാരക വിഷാംശമായ വി.എക്സ് നെർവ് എജൻറ് ഉപയോഗിച്ചാണ് കൊല നടത്തിയത്. നാം വിമാനത്താവളത്തിലെത്തി 20 മിനിട്ടിനുള്ളിലായിരുന്നു കൊലപാതകം. കൊലപാതകത്തിെൻറ ദൃശ്യങ്ങൾ കാമറയിൽ പതിഞ്ഞിരുന്നു.
കേസുമായി ബന്ധപ്പെട്ട് ഇൗ രണ്ട് വനിതകൾ മാത്രമാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. ഉത്തരകൊറിയൻ എകാധാപതി കിം ജോങ് ഉന്നാണ് നാമിെൻറ കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതെന്നാണ് ദക്ഷിണകൊറിയൻ രഹസ്യാന്വേഷണ എജൻസിയുടെ ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.