ഇന്ത്യ –പാക്​ സംഘർഷം: മധ്യസ്ഥതക്ക്​ തയാറാണെന്ന്​ യു.എൻ

ന്യൂയോർക്ക്: ഇന്ത്യ-പാക് സംഘർഷം പരിഹരിക്കാൻ മധ്യസ്ഥതക്ക്​ തയാറാണെന്നു യു.എൻ െസക്രട്ടറി ജനറൽ ബാൻ കി മൂൺ. ഇരുരാജ്യങ്ങളും പരമാവധി സംയമനം പാലിക്കണമെന്നും മേഖലയില്‍ നിലനില്‍ക്കുന്ന അശാന്തി പരിഹരിക്കാന്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കണമെന്നും ബാൻ കി മൂൺ ആവശ്യപ്പെട്ടു.

സംഘർഷം പരിഹരിക്കാൻ ഉടൻ നടപടിയുണ്ടാകണം. പുതിയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ വളര്‍ന്നു വരുന്ന സംഘര്‍ഷാവസ്ഥയില്‍ മൂൺ ആശങ്ക രേഖപ്പെടുത്തി. സെപ്റ്റംബർ 18ലെ ഉറി ആക്രമണവും നിയന്ത്രണരേഖയിലെ വെടിനിർത്തൽ കരാർ ലംഘനവുമെല്ലാം ഉത്കണ്ഠയുണ്ടാക്കുന്നുവെന്നും ബാൻ കി മുൺ പറഞ്ഞു. 

ഇരു രാജ്യങ്ങളും അംഗീകരിക്കുകയാണെങ്കിൽ കശ്മീർ അടക്കമുള്ള വിഷയങ്ങളിൽ സമാധാനം സൃഷ്ടിക്കുന്നതിനു നയതന്ത്ര ചർച്ചകൾ നടത്താൻ തയാറാ​െണന്ന്​ ബാൻ കി മൂൺ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

ഭീകരവാദ ഗ്രൂപ്പുകൾക്ക്​ നേരെ പാകിസ്​താൻ ശക്​തമായ നടപടിയെടുക്കണമെന്ന്​ ആവശ്യപ്പെട്ട്​ റഷ്യൻ വിദേശകാര്യ മന്ത്രാലയവും രംഗത്ത്​ വന്നു. ഇരു രാജ്യങ്ങളും സമാധാനവും ​െഎക്യവും കൈവരിക്കുന്നതിന്​ തുറന്ന ചർച്ചകൾ നടത്തണമെന്നും റഷ്യ ആവശ്യപ്പെട്ടു. ഇന്ത്യാ – പാക്​ അതിർത്തിയിൽ പ്രകോപനപരമായ നീക്കങ്ങൾ ഉണ്ടാകുന്നതിൽ ആശങ്കയുണ്ടെന്നും  റഷ്യൻ വിദേശകാര്യ മന്ത്രാലയം വ്യക്​തമാക്കി.

അതിനിടെ, നിയന്ത്രണ രേഖയിൽ പാകിസ്​താൻ വീണ്ടും വെടിനിർത്തൽ കരാർ ലംഘിച്ചു. ഇന്ന്​ പുലർച്ചെ മൂന്നര മണിയോടെ അതിര്‍ത്തിയിലെ ഇന്ത്യൻ പോസ്റ്റുകള്‍ക്ക് നേരെയാണ്​ പാക് സൈന്യം വെടിവെപ്പ് നടത്തിയത്​.

 

Tags:    
News Summary - UN Chief Offers to Mediate Between India, Pak

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.