രാഖൈനിലെ അതിക്രമങ്ങള്‍ സൂചി ശ്രദ്ധിക്കണമെന്ന് യു.എന്‍


യുനൈറ്റഡ് നേഷന്‍സ്: മ്യാന്‍മറിനുള്ളിലെ രോദനങ്ങള്‍ കേള്‍ക്കാനും അടിച്ചമര്‍ത്തപ്പെടുന്ന ജനവിഭാഗങ്ങള്‍ക്ക് സംരക്ഷണം നല്‍കാനും  ജനാധിപത്യനേതാവ് ഓങ്സാന്‍ സൂചി മനസ്സുവെക്കണമെന്ന് യു.എന്‍ ആവശ്യപ്പെട്ടു.
രാഖൈന്‍ മേഖലയില്‍ റോഹിങ്ക്യ വംശജര്‍ക്കെതിരെയുള്ള സൈനിക അടിച്ചമര്‍ത്തലുകളില്‍ ആശങ്ക പങ്കുവെച്ചായിരുന്നു യു.എന്‍ ഈ ആവശ്യം ഉന്നയിച്ചത്.

ഇക്കാര്യത്തില്‍ അന്താരാഷ്ട്ര സമൂഹത്തിന്‍െറ ആശങ്ക സൂചി മനസ്സിലാക്കണമെന്നും മ്യാന്‍മറിലെ യു.എന്‍ പ്രത്യേക ഉപദേഷ്ടാവ് വിജയ് നമ്പ്യാര്‍ പറഞ്ഞു. സര്‍ക്കാര്‍ ഇടപെട്ട് പ്രശ്നം പരിഹരിക്കുകയാണ് വേണ്ടത്.

അതിര്‍ത്തിയില്‍ ഒമ്പത് പൊലീസുകാര്‍ വെടിയേറ്റു മരിച്ച സംഭവത്തെ തുടര്‍ന്നാണ് രാഖൈനില്‍ സൈന്യം റോഹിങ്ക്യകള്‍ക്കെതിരെ ആക്രമണം അഴിച്ചുവിട്ടത്. ആക്രമണങ്ങളെ തുടര്‍ന്ന് 20,000 റോഹിങ്ക്യകള്‍ ബംഗ്ളാദേശിലേക്ക് പലായനം ചെയ്തിരുന്നു.
രാഖൈനിലെ നിലവിലെ സാഹചര്യത്തില്‍ യു.എന്‍ അതീവ ആശങ്കയിലാണെന്നും വിജയ് നമ്പ്യാര്‍ കൂട്ടിച്ചേര്‍ത്തു.

Tags:    
News Summary - UN on the problems on myanmer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.