തെൽഅവീവ്: മസ്ജിദുൽ അഖ്സയുടെ ഗോപുരം മാറ്റി ജൂത ക്ഷേത്രത്തിെൻറ പശ്ചാത്തലത്തിലുള്ള വ്യാജ ഫോേട്ടാക്ക് മുന്നിൽ പോസ്ചെയ്ത് ഇസ്രായേലിലെ യു.എസ് അംബാസഡർ ഡേവിഡ് ഫ്രീഡ്മാൻ വിവാദത്തിൽ.
ജൂതക്ഷേത്രത്തിെൻറ മാതൃകയിലുള്ള ജറൂസലമിെൻറ ഫോേട്ടാക്ക് മുന്നിൽ നിൽക്കുന്ന ഫ്രെയിഡ്മാെൻറ ചിത്രമാണ് വിവാദം സൃഷ്ടിച്ചത്. ഭിന്നശേഷിയുള്ള കുട്ടികൾക്കുവേണ്ടി പ്രവർത്തിക്കുന്ന ആച്ചിയ എന്ന സംഘടനയുടെ പോസ്റ്ററിലാണ് ക്ഷേത്രം പശ്ചാത്തലമാക്കിയുള്ള ജറൂസലമിെൻറ ഫോേട്ടാക്ക് മുന്നിൽ ഫ്രീഡ്മാൻ സംസാരിക്കുന്ന ചിത്രമുള്ളത്.
സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച സംഘടന നിലവാരമില്ലാത്ത രാഷ്ട്രീയ പ്രചാരണമാണ് പോസ്റ്ററിനെതിരെ നടക്കുന്നതെന്ന് കുറ്റപ്പെടുത്തി. ഹറമിെൻറ പവിത്രത നിലനിർത്തണമെന്നതാണ് തങ്ങളുടെ നയമെന്നും ഫോേട്ടായെക്കുറിച്ച് ഫ്രീഡ്മാൻ ബോധവാനായിരുന്നില്ലെന്നുമായിരുന്നു യു.എസ് എംബസി അധികൃതരുടെ വിശദീകരണം.
തെൽഅവീവിലെ യു.എസ് എംബസി കുറച്ചുദിവസം മുമ്പ് ജറൂസലമിലേക്ക് മാറ്റിയതിനെതിരെ വൻ പ്രതിഷേധമുയർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.