ഹനോയ്: വിവാദ രണ്ടു കുട്ടി നയത്തിൽ മാറ്റം വരുത്താനൊരുങ്ങി വിയറ്റ്നാമിലെ കമ്യൂണിസ്റ്റ് ഭരണകൂടം. രാജ്യത്തിെൻറ പല ഭാഗത്തും ഇൗ വർഷം തന്നെ മാറ്റം വരുത്തിയ നിയമം നടപ്പായേക്കും. കുറഞ്ഞ ജനസംഖ്യ വളർച്ചയുടെ പശ്ചാത്തലത്തിൽ നിയമത്തിനെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു. വലിയ രീതിയിലുള്ള മാറ്റത്തിെൻറ ആവശ്യമില്ലെന്നും ഭേദഗതി മാത്രം വരുത്തിയാൽ മതിയാകുമെന്നും സർക്കാർ ഉപദേഷ്ടാവ് ലിവാൻ കൂങ് പറഞ്ഞു.
വയോധികരുടെ എണ്ണത്തിലുള്ള വർധനവ് നിലവിൽ പ്രശനമല്ലെന്നും എന്നാൽ, ഭാവിയിൽ ഇത് പ്രതിസന്ധി സൃഷ്ടിച്ചേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോകത്തിലെതന്നെ ഏറ്റവും വേഗത്തിൽ ജനസംഖ്യ നിരക്ക് കുറയുകയും വയോധികരുടെ എണ്ണം കൂടുകയും ചെയ്യുന്ന രാജ്യമാണ് വിയറ്റ്നാം. 2040ഒാടെ രാജ്യത്ത് 65നും അതിനു മുകളിലും പ്രായമുള്ളവരുടെ എണ്ണം ഇപ്പോഴത്തേതിനേക്കാൾ മൂന്നു മടങ്ങാവുമെന്ന് ലോകബാങ്ക് സൂചിപ്പിച്ചിരുന്നു. രണ്ടു കുട്ടി നയത്തെ തുടർന്ന് ജനനനിരക്കും വളരെ കുറവാണ്. ചൈനയിലേതു പോലെ വിയറ്റ്നാമിൽ നിയമം കർശനമായി നടപ്പാക്കുന്നില്ലെങ്കിലും നിർബന്ധിത വന്ധ്യംകരണത്തിെൻറയും ശിക്ഷകളുടെയും വാർത്തകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
1960 മുതൽ ചുരുക്കം സന്ദർഭങ്ങളിൽ മാത്രമാണ് ജനസംഖ്യ നിയന്ത്രണ നടപടികൾ സ്വീകരിച്ചിട്ടുള്ളത്. യുദ്ധത്തിെൻറയും സാമ്പത്തിക പ്രതിസന്ധിയുടെയും കാലത്ത് ജനസംഖ്യ വളർച്ചയാണ് പ്രതിവിധിയെന്ന് സർക്കാർ കരുതിയിരുന്നുകഴിഞ്ഞ വർഷം രാജ്യത്തെ ജനസംഖ്യയിൽ 6.2 ശതമാനം വർധനവുണ്ടായിരുന്നു. ഇതിൽ ലോകത്തിലെതന്നെ ഏറ്റവും വേഗത്തിലുള്ള വളർച്ചനിരക്കായിരുന്നു. എന്നാൽ, ഇത് മുൻ വർഷത്തേതിനേക്കാൾ കുറവായിരുന്നു. കൂടുതൽ കുട്ടികൾ, കൂടുതൽ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കും എന്ന് സർക്കാർ വിലയിരുത്തലിനെ തുടർന്ന് കൂടുതൽ കുട്ടികളെ വളർത്താനാവുമെന്ന് വിയറ്റ്നാമിലെ മിക്ക കുടുംബങ്ങളും കരുതിയിരുന്നു. ആൺകുട്ടികൾക്കായുള്ള ആഗ്രഹം, ലിംഗ അസമത്വം, ഗർഭഛിദ്രം എന്നിവയാണ് വിയറ്റ്നാമിലെ ജനസംഖ്യ നിരക്ക് കുറയാനുള്ള മറ്റ് പ്രധാന കാരണങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.