കോക്സസ് ബസാർ: പതിനായിരത്തിലേറെ റോഹിങ്ക്യൻ വംശജർകൂടി റാഖൈനിൽനിന്ന് ബംഗ്ലാദേശ് അതിർത്തിയിലേക്ക് നീങ്ങിയതായി റിപ്പോർട്ട്. റോഹിങ്ക്യൻ വംശജരെ തിരിച്ചെടുക്കാൻ മ്യാന്മർ സന്നദ്ധമാണെന്ന വാർത്തകൾക്ക് തൊട്ടുപിറകെയാണ് ഇത്.
ഇതിനകംതന്നെ അഞ്ചു ലക്ഷത്തോളം പേർ അഭയാർഥികളായി ബംഗ്ലാദേശിൽ എത്തിക്കഴിഞ്ഞു. ഇവരുടെ ഇടയിൽ ഭക്ഷണത്തിനും വെള്ളത്തിനും കടുത്ത ക്ഷാമം അനുഭവപ്പെടുന്നുണ്ട്. ആഴ്ചകളായി നടക്കുന്ന കൂട്ടപ്പലായനങ്ങൾക്കൊടുവിൽ റാഖൈൻ സംസ്ഥാനം ഏതാണ്ട് കാലിയായിക്കഴിഞ്ഞ മട്ടാണ്. വംശീയ അതിക്രമം ഭയന്ന് ജീവനുംകൊണ്ട് രക്ഷപ്പെടുന്നത് തുടരുകയാണെന്നാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.