ഡമസ്കസ്: സിറിയൻ വിമത ഗ്രാമമായ കിഴക്കൻ ഗൂതയിൽ സൈന്യത്തിെൻറ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 250 ആയി. 48 മണിക്കൂറിനകമാണ് ഇത്രയധികംപേർ കൊല്ലപ്പെട്ടത്. 2013ൽ സൈന്യത്തിെൻറ രാസായുധ പ്രയോഗത്തിനുശേഷം ആദ്യമായാണ് ഇത്രയധികം പേർ മരിക്കുന്നതെന്ന് സിറിയയിലെ മനുഷ്യാവകാശ നിരീക്ഷക സംഘങ്ങൾ പറഞ്ഞു.
ആക്രമണത്തിൽ മേഖലയിലെ ആറു ആശുപത്രികൾ തകർന്നിരുന്നു. ഇതോടെ പരിക്കേറ്റവർക്ക് വൈദ്യസഹായം എത്തിക്കാൻ കഴിയുന്നില്ല. ഡമസ്കസിനടുത്ത കിഴക്കൻഗൂത സിറിയയിലെ അവസാന വിമത കേന്ദ്രമാണ്. 2013 മുതൽ സർക്കാർ ഉപരോധത്തിൽ കഴിയുകയാണ് ഇൗ ഗ്രാമം. ബുധനാഴ്ച രാവിലെയും ആക്രമണം നടന്നു. 10 വിമതർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.