ഷി ജിങ്​പിങ്ങ്​ ചൈനയുടെ ആജീവനാന്ത പ്രസിഡൻറ്​

ബെ​യ്​​ജി​ങ്​: ചൈ​ന​യു​ടെ ആ​ജീ​വ​നാ​ന്ത പ്ര​സി​ഡ​ൻ​റാ​യി തു​ട​രാ​നു​ള്ള ഷി ​ജി​ൻ​പി​ങ്ങി​​െൻറ നീ​ക്ക​ത്തി​ന്​ പാ​ർ​ല​​മ​െൻറി​​െൻറ പ​​ച്ച​ക്കൊ​ടി. ര​ണ്ടു​ ത​വ​ണ​യി​ൽ കൂ​ടു​ത​ൽ പ്ര​സി​ഡ​ൻ​റ്, വൈ​സ്​ ​​പ്ര​സി​ഡ​ൻ​റ്​ പ​ദ​വി​ക​ളി​ൽ തു​ട​രാ​ൻ പാ​ടി​ല്ലെ​ന്ന ഭ​ര​ണ​ഘ​ട​ന വ​കു​പ്പ്​ ഞാ​യ​റാ​ഴ്​​ച ചേ​ർ​ന്ന ചൈ​നീ​സ്​ പാ​ർ​ല​മ​െൻറി​​െൻറ വാ​ർ​ഷി​ക യോ​ഗം പൊ​ളി​ച്ചെ​ഴു​തി. ഇ​തോ​ടെ നി​ല​വി​ലെ പ്ര​സി​ഡ​ൻ​റ്​ ഷി ​ജി​ൻ​പി​ങ്ങി​ന്​ മ​ര​ണം​വ​രെ (അ​ല്ലെ​ങ്കി​ൽ സ്വ​യം ഒ​ഴി​വാ​കു​ന്ന കാ​ലം​വ​രെ) ത​ൽ​സ്​​ഥാ​ന​ത്ത്​ തു​ട​രാം. ചൈ​നീ​സ്​ പാ​ർ​ല​​മ​െൻറാ​യ നാ​ഷ​ന​ൽ പീ​പ്പ്​​ൾ​സ്​ കോ​ൺ​ഗ്ര​സാ​ണ്​ (എ​ൻ.​പി.​സി) രാ​ജ്യ​ത്തെ ഏ​കാ​ധി​പ​ത്യ​ത്തി​ലേ​ക്ക്​ ന​യി​ച്ചേ​ക്കാ​വു​ന്ന ച​രി​ത്ര​പ​ര​മാ​യ ഭ​ര​ണ​ഘ​ട​ന ഭേ​ദ​ഗ​തി പാ​സാ​ക്കി​യ​ത്. മാ​വോ സേ ​തൂ​ങ്ങി​നു​​ശേ​ഷം ചൈ​ന​യു​ടെ ആ​ജീ​വ​നാ​ന്ത ​പ്ര​സി​ഡ​ൻ​റ്​ പ​ദ​വി അ​ല​ങ്ക​രി​ക്കു​ന്ന നേ​താ​വാ​ണ്​ 64കാ​ര​നാ​യ ഷി ​ജി​ൻ​പി​ങ്. 

ഷി​യു​ടെ വ​ഴി​യെ പാ​ർ​ല​മ​െൻറ്​
ഭ​ര​ണ​ക​ക്ഷി​യാ​യ ക​മ്യൂ​ണി​സ്​​റ്റ്​ പാ​ർ​ട്ടി ഒാ​ഫ്​ ചൈ​ന​യു​ടെ​യും (സി.​പി.​സി) ഏ​ഴം​ഗ പാ​ർ​ല​​മ​െൻറ്​ സ്​​റ്റാ​ൻ​ഡി​ങ്​ ക​മ്മി​റ്റി​യു​ടെ​യും ​െഎ​ക​ക​​ണ്​​ഠ്യേ​ന​യു​ള്ള അം​ഗീ​കാ​ര​ത്തോ​ടെ​യാ​ണ് ഭേ​ദ​ഗ​തി നി​ർ​ദേ​ശം പാ​ർ​ല​മ​െൻറി​​​ൽ വോ​െ​ട്ട​ടു​പ്പി​നാ​​യെ​ത്തി​യ​ത്. ഇ​ല​ക്​​ട്രോ​ണി​ക്​ വോ​ട്ടി​ങ്,  കൈ​യു​യ​ർ​ത്തി പി​ന്തു​ണ പ്ര​ഖ്യാ​പി​ക്ക​ൽ എ​ന്നീ തെ​ര​ഞ്ഞെ​ടു​പ്പ്​ രീ​തി​ക​ൾ ഒ​ഴി​വാ​ക്കി  ബാ​ല​റ്റ്​ പേ​പ്പ​റി​ലാ​ണ്​ വോ​െ​ട്ട​ടു​പ്പ്​ ന​ട​ന്ന​ത്. 2958 പേ​ർ ഭേ​ദ​ഗ​തി​യെ അ​നു​കൂ​ലി​ച്ച​പ്പോ​ൾ ര​ണ്ടു​പേ​ർ എ​തി​ർ​ത്ത്​ വോ​ട്ട്​ ചെ​യ്​​തു. മൂ​ന്നു​​പേ​ർ വോ​െ​ട്ട​ടു​പ്പി​ൽ​നി​ന്ന്​ വി​ട്ടു​നി​ന്നു. ആ​ദ്യ വോ​ട്ട്​ രേ​ഖ​പ്പെ​ടു​ത്തി​യ​ത്​ ഷി ​ത​ന്നെ​യാ​ണ്. ര​ണ്ട​ര പ​തി​റ്റാ​ണ്ടാ​യി തു​ട​ർ​ന്നു​വ​ന്ന പ​തി​വി​നാ​ണ്​ പു​തി​യ ഭേ​ദ​ഗ​തി​യോ​ടെ അ​ന്ത്യം കു​റി​ച്ച​ത്. 
 2013ൽ ​പ്ര​സി​ഡ​ൻ​റ്​ പ​ദ​വി ഏ​റ്റെ​ടു​ത്ത ഷി ​ജി​ൻ​പി​ങ്ങി​ന്​ പ​ഴ​യ നി​യ​മ​പ്ര​കാ​രം ര​ണ്ടു​ത​വ​ണ​യാ​യി 2023വ​രെ അ​ധി​കാ​ര​ത്തി​ൽ തു​ട​രാം. ആ​ദ്യ അ​ഞ്ചു​​വ​ർ​ഷ കാ​ലാ​വ​ധി ഇൗ ​മാ​സ​മാ​ണ്​ അ​വ​സാ​നി​ക്കു​ന്ന​ത്​. രാ​ജ്യ​ത്തി​ന​ക​ത്തും പു​റ​ത്തും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ​ങ്ങ​ൾ വ​ക​വെ​ക്കാ​തെ​യാ​ണ്​ ഭേ​ദ​ഗ​തി​ക്ക്​ അം​ഗീ​കാ​രം ന​ൽ​കി​യ​ത്. പ്ര​തി​ഷേ​ധം വ്യാ​പ​ക​മാ​യ​തോ​ടെ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ​ക്ക്​ ചൈ​ന​യി​ൽ വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. പ്ര​തി​ഷേ​ധ​ക്കാ​ർ ഏ​റ്റ​വും കൂ​ടു​ത​ൽ ഉ​പ​േ​യാ​ഗി​ക്കു​ന്നു എ​ന്ന്​ ക​ണ്ടെ​​ത്തി​യ​തി​നെ തു​ട​ർ​ന്ന്​ ‘എ​ൻ’ എ​ന്ന അ​ക്ഷ​ര​ത്തി​നു​​പോ​ലും ഇ​ൻ​റ​ർ​നെ​റ്റി​ൽ താ​ൽ​ക്കാ​ലി​ക വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു.   

പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ
ഇ​ന്ത്യ ഉ​ൾ​പ്പെ​ടെ​യു​ള്ള അ​യ​ൽ​രാ​ജ്യ​ങ്ങ​ൾ ആ​ശ​ങ്ക​യോ​ടെ​യാ​ണ്​ ചൈ​ന​യി​ലെ സം​ഭ​വ​വി​കാ​സ​ങ്ങ​ൾ നോ​ക്കി​ക്കാ​ണു​ന്ന​ത്. ഇ​ന്ത്യ-​ചൈ​ന അ​തി​ർ​ത്തി​യാ​യ ദോ​ക്​​ലാ​മി​ലെ റോ​ഡ്​ നി​ർ​മാ​ണ വി​ഷ​യ​ത്തി​ൽ ഷി​യു​ടെ ന​ട​പ​ടി​ക​ൾ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള അ​ക​ൽ​ച്ച വ​ർ​ധി​പ്പി​ച്ചി​രു​ന്നു. ഇൗ ​വി​ഷ​യ​ങ്ങ​ളി​ൽ ഉ​​ൾ​പ്പെ​ടെ ഒ​റ്റ​ക്ക്​ തീ​രു​മാ​ന​മെ​ടു​ക്കാ​വു​ന്ന ക​രു​ത്ത​നാ​യ നേ​താ​​വാ​യി ഷി ​മാ​റു​ന്ന​ത്​ അ​യ​ൽ​രാ​ജ്യ​ങ്ങ​ൾ​ക്ക്​ അ​സ്വ​സ്​​ഥ​ത​യു​ണ്ടാ​ക്കും. ചൈ​ന-​പാ​കി​സ്​​താ​ൻ സാ​മ്പ​ത്തി​ക ഇ​ട​നാ​ഴി, പാ​കി​സ്​​താ​നു​ള്ള സ​ഹാ​യം, ​ശ്രീ​ല​ങ്ക ഉ​ൾ​പ്പെ​ടെ​യു​ള്ള അ​യ​ൽ​രാ​ജ്യ​ങ്ങ​ളി​ലെ ഇ​ട​പെ​ട​ൽ എ​ന്നി​വ​ക്കെ​ല്ലാം ചു​ക്കാ​ൻ പി​ടി​ക്കു​ന്ന​ത്​ ഷി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്. പാ​ർ​ട്ടി​െ​യ​ക്കാ​ൾ മു​ക​ളി​ൽ ഷി​യെ പ്ര​തി​ഷ്​​ഠി​ക്കു​​േ​മ്പാ​ൾ രാ​ജ്യം ഏ​കാ​ധി​പ​ത്യ​ത്തി​ലേ​ക്ക്​ നീ​​ങ്ങു​മോ എ​ന്ന ഭ​യ​പ്പാ​ടി​ലാ​ണ്​ ചൈ​ന​യി​ലെ ജ​നം. 

വൈ​സ്​ പ്ര​സി​ഡ​ൻ​റി​നും 
ബാ​ധ​കം

പു​തി​യ ഭ​ര​ണ​ഘ​ട​ന ഭേ​ദ​ഗ​തി വൈ​സ്​ പ്ര​സി​ഡ​ൻ​റി​നും ബാ​ധ​ക​മാ​ണ്. പു​തി​യ വൈ​സ്​ പ്ര​സി​ഡ​ൻ​റാ​കാ​ൻ സാ​ധ്യ​ത​യു​ള്ള വാ​ൻ ക്വി​ഷാ​നാ​യി​രി​ക്കും ഇ​തി​​െൻറ ഗു​ണം ല​ഭി​ക്കു​ക. ​പു​തി​യ വൈ​സ്​ പ്ര​സി​ഡ​ൻ​റി​നെ മാ​ർ​ച്ച്​ 17നാ​ണ്​ പ്ര​ഖ്യാ​പി​ക്കു​ന്ന​ത്. 68 വ​യ​സ്സ്​​ ക​ഴി​ഞ്ഞാ​ൽ പ്ര​ധാ​ന പ​ദ​വി​ക​ളി​ൽ​നി​ന്ന്​ വി​ര​മി​ക്കു​ന്ന​താ​ണ്​ ചൈ​ന​യി​ലെ രീ​തി. എ​ന്നാ​ൽ, 69കാ​ര​നാ​യ വാ​ൻ ക്വി​ഷാ​ൻ വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ പ​ദ​വി​യി​ലെ​ത്തു​ന്ന​തോ​ടെ പു​തി​യ കീ​ഴ്​​വ​ഴ​ക്ക​ത്തി​നും ചൈ​ന സാ​ക്ഷി​യാ​കും. പോ​ളി​റ്റ്​ ബ്യൂ​റോ സ്​​റ്റാ​ൻ​ഡി​ങ്​ ക​മ്മി​റ്റി​യി​ൽ ഇ​ല്ലാ​ത്ത​യാ​ളാ​ണ്​ വാ​ൻ ക്വി​ഷാ​ൻ. ഇ​തും മ​റ്റൊ​രു ച​രി​ത്ര​മാ​കും. ഷി​യു​ടെ അ​ഴി​മ​തി​വി​രു​ദ്ധ ​േപാ​രാ​ട്ട​ത്തി​ൽ ഒ​പ്പം നി​ന്ന​യാ​ളാ​ണ്​ വാ​ൻ ക്വി​ഷാ​ൻ. 
 

Tags:    
News Summary - Xi Jinping Is President For Life -World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.