ബെയ്ജിങ്: ഷി ജിൻപിങ് ചൈനീസ് പ്രസിഡൻറായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. അതോടൊപ്പം സർവസൈന്യാധിപനെന്ന പദവിയും ചൈനീസ് പാർലമെൻറായ നാഷനൽ പീപ്പ്ൾസ് കോൺഗ്രസ്(എൻ.പി.സി)അദ്ദേഹത്തിന് നൽകി. ലോകത്തിലെ ഏറ്റവും വലിയ സൈനിക ശക്തിയാണ് ചൈന. 20 ലക്ഷമാണ് സൈന്യത്തിെൻറ അംഗബലം.
കഴിഞ്ഞവർഷം നടന്ന പാർട്ടി കോൺഗ്രസിൽ ഷിയെ രണ്ടാമതും ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തിരുന്നു. ആഴ്ചകൾക്കു മുമ്പാണ് ഷിക്ക് ആജീവനാന്തം അധികാരത്തിൽ തുടരുന്നതിനായി ചൈനീസ് ഭരണഘടനയിൽ ഭേദഗതിക്ക് പാർലമെൻറ് അംഗീകാരം നൽകിയത്. ഷിയുടെ വിശ്വസ്തനും അനുയായിയുമായ വാങ് ക്വിഷാൻ(69) ആണ് വൈസ്പ്രസിഡൻറ്. ഷിയെപോലെ വാങ്ങിനും ആജീവനാന്ത കാലം വൈസ്പ്രസിഡൻറ് പദവിയിലിരിക്കാം. സാേങ്കതികമായി ഷിയുടെ ഭരണകാലാവധി 2023ൽ അവസാനിക്കും.
എന്നാൽ ഭരണഘടന ഭേദഗതിയിലൂടെ പ്രസിഡൻറിെൻറ ഭരണകാലാവധി രണ്ടുഘട്ടമെന്നത് എടുത്തുകളഞ്ഞതോടെ ഷി ആഗ്രഹിക്കുന്നതുവരെ അധികാരത്തിൽ തുടരാൻ വഴിയൊരുങ്ങി. മാവോ േസ തൂങ്ങിനുശേഷം ഇൗ ആനുകൂല്യം ലഭിക്കുന്ന ആദ്യ നേതാവാണ് ഷി. 1949 മുതൽ 1976 വരെയാണ് മാവോ അധികാരത്തിലിരുന്നത്. ഷിയുടെ മറ്റൊരു വിശ്വസ്തനായ ലി ഷാൻഷുവിനെ എൻ.പി.സി ചെയർമാനായും നിയമിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.