ഇസ്ലാമാബാദ്: മുൻ പ്രധാനമന്ത്രി നവാസ് ശരീഫിനെ ജയിലിലടക്കാൻ സമ്മർദ്ദമുണ്ടായ ിരുന്നുവെന്ന വെളിപ്പെടുത്തൽ അടങ്ങിയ വിഡിയോ ചോർന്നതിനെ തുടർന്ന് പാക് അക്കൗണ്ട ബിലിറ്റി കോടതി ജഡ്ജിയെ പദവിയിൽ നിന്നു മാറ്റിനിർത്തി. ശരീഫിനെ ജയിലിലടക്കാൻ തനി ക്കു മേൽ സമ്മർദ്ദമുണ്ടായിരുന്നുവെന്ന ജഡ്ജി അർഷാദ് മാലികിെൻറ വിവാദ വെളിപ്പെടുത്തൽ അടങ്ങിയ വിഡിയോ മർയം ശരീഫ് ആണ് പുറത്തുവിട്ടത്.
ഡിസംബർ നാലിന് അൽ അസീസിയ സ്റ്റീൽ മിൽ അഴിമതിക്കേസിൽ ശരീഫിനെതിരെ വിധി പറഞ്ഞതും ഇദ്ദേഹമാണ്. മാലിക് പാകിസ്താൻ മുസ്ലിം ലീഗ് പ്രതിനിധിയുമായി നടത്തിയ സംഭാഷണത്തിലാണ് കുറ്റസമ്മതം നടത്തിയത്. വിഡിയോ വ്യാജമാണെന്നായിരുന്നു ഇംറാൻ സർക്കാരിെൻറ വാദം. അതിനിടെ, വിഡിയോ വ്യാജമാണെന്നും ഇക്കാര്യം അന്വേഷിക്കണമെന്നും കാണിച്ച് മാലിക് ഇസ്ലാമാബാദ് ഹൈകോടതി ചീഫ് ജസ്റ്റിസ് ആമിർ ഫാറൂഖിന് ഹരജി നൽകിയിരുന്നു.
തുടർന്നാണ് അന്വേഷണം പൂർത്തിയാകുന്നതുവരെ മാലികിനെ പദവിയിൽ നിന്ന് മാറ്റിനിർത്താൻ ഫാറൂഖ് നിയമമന്ത്രിയോട് രേഖാമൂലം ആവശ്യപ്പെട്ടത്. ഇസ്ലാമാബാദ് ഹൈകോടതിയുടെ കീഴിലാണ് അക്കൗണ്ടബിലിറ്റി കോടതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.