ട്രിപളി: ലിബിയൻ തലസ്ഥാനമായ ട്രിപളിയിൽ പ്രധാനമന്ത്രി അബ്ദുൽഹാമിദ് ദെയ്ബാഹിന്റെ വാഹനവ്യൂഹത്തിനു നേരെ വെടിവെപ്പ്. പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാൻ പാർലമെന്‍റ് സമ്മേളിക്കുന്നതിന് മണിക്കൂറുകൾ മുമ്പാണ് സംഭവം.
ഹാമിദ് വീട്ടിലേക്ക് മടങ്ങുംവഴിയാണ് അപായപ്പെടുത്താൻ ശ്രമം നടന്നത്. ഒരു വെടിയുണ്ട പ്രധാനമന്ത്രി സഞ്ചരിച്ച കാറിന്റെ ചില്ല് തുളച്ച് അകത്തെത്തിയതായി ഔദ്യോഗിക വൃത്തങ്ങൾഅറിയിച്ചു. എന്നാൽ, പ്രധാനമന്ത്രിയും ഡ്രൈവറും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
സംഭവത്തിൽ ലിബിയൻ ചീഫ് പ്രോസിക്യൂട്ടർ അന്വേഷണം തുടങ്ങി. തന്നെ പുറത്താക്കി പുതിയ പ്രധാനമന്ത്രിയെ നിയമിക്കാനുള്ള ശ്രമങ്ങൾ ചെറുക്കുമെന്ന് ഹാമിദ് പ്രഖ്യാപിച്ചിരുന്നു. ലിബിയൻ ഏകാധിപതി മുഅമ്മർ ഗദ്ദാഫിയുടെ പതനത്തോടെയാണ് ലിബിയ കൂടുതൽ അസ്ഥിരമായത്. യു.എൻ പിന്തുണയുള്ള നാഷനൽ യൂനിറ്റി മാർച്ചിലാണ് ഇദ്ദേഹത്തെ പ്രധാനമന്ത്രിയായി നിയമിച്ചത്. ഡിസംബർ 24നു നടക്കാനിരുന്ന തെരഞ്ഞെടുപ്പിലെ പ്രധാനസ്ഥാനാർഥിയായിരുന്നു ഇദ്ദേഹം. എന്നാൽ, അപ്രതീക്ഷിതമായി തെരഞ്ഞെടുപ്പ് റദ്ദാക്കേണ്ടിവന്നു. അതിനുപിന്നാലെയാണ് പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുമെന്ന് പാർലമെന്‍റ് പ്രഖ്യാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.