വാഷിങ്ടൺ: ഓക്സ്ഫഡ് കോവിഡ് വാക്സിൻെറ പുതിയ പരീക്ഷണം നടത്തും. ഓക്സ്ഫഡ് യൂനിവേഴ്സിറ്റിയുമായി ചേർന്ന് കോവിഡ് വാക്സിൻ നിർമിക്കുന്ന ആസ്ട്ര സെനക സി.ഇ.ഒയാണ് ഇക്കാര്യം അറിയിച്ചത്. വാക്സിൻെറ സുരക്ഷയെ കുറിച്ച് ആശങ്കയുയർന്ന സാഹചര്യത്തിലാണ് പരീക്ഷണം.
വാക്സിൻ കുറച്ചു കൂടി മെച്ചപ്പെടുത്തുന്നതിനായി കൂടുതൽ പരീക്ഷണങ്ങൾ ആവശ്യമാണെന്ന് സി.ഇ.ഒ പാസ്കൽ സോറിയറ്റ് പറഞ്ഞു. കൂടുതൽ രാജ്യങ്ങളിലെ ജനങ്ങളെ ഉൾപ്പെടുത്തി പരീക്ഷണം നടത്തുമെന്ന സൂചനയും ആസ്ട്ര സെനക സി.ഇ.ഒ നൽകി. അതേസമയം, വിവിധ രാജ്യങ്ങളിൽ ഈ വർഷം അവസാനത്തോടെ വാക്സിന് അംഗീകാരം ലഭിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു.
അതേസമയം, ഇന്ത്യയിൽ ഓക്സ്ഫോഡ് കോവിഡ് വാക്സിൻെറ പരീക്ഷണം നടത്തുന്ന സെറം ഇൻസ്റ്റിറ്റ്യൂട്ട് നിലവിലെ സംഭവവികാസങ്ങളിൽ ആശങ്കപെടേണ്ട സാഹചര്യമില്ലെന്ന് പ്രതികരിച്ചു. ഇന്ത്യയിലെ വാക്സിൻ പരീക്ഷണം സുരക്ഷിതമായാണ് മുന്നോട്ട് പോകുന്നത്. വാക്സിൻെറ അളവിനും ആളുകളുടെ പ്രായത്തിനും അനുസരിച്ച് കാര്യക്ഷമതയിൽ മാറ്റം വരുമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.