സൂറിച്ച്: ബ്രിട്ടനിൽ ഒാക്സ്ഫോഡ് സർവകലാശാല-ആസ്ട്രസെനക കോവിഡ് വാക്സിൻ പരീക്ഷണം നിർത്തിവെച്ചതിൽ പ്രതികരണവുമായി ലേകാരോഗ്യ സംഘടന. ഇത് മുന്നറിയിപ്പ് നൽകുന്ന സന്ദേശം മാത്രമാണെന്നും ഗവേഷകരെ നിരുത്സാഹപ്പെടുത്തരുതെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
ക്ലിനിക്കൽ പരീക്ഷണങ്ങളിലെ ഉയര്‍ച്ചകളും താഴ്ചകളും തിരിച്ചറിയാനുള്ള വേക്ക് അപ്പ് കോൾ മാത്രമാണിത്. അതിനനുസരിച്ച് നമ്മൾ തയാറെടുക്കണം. ഗവേഷകരെ നിരുത്സാഹപ്പെടുത്തരുത്. ഇത്തരത്തില്‍ തിരിച്ചടികള്‍ വീണ്ടും സംഭവിച്ചേക്കാമെന്നും ലോകാരോഗ്യ സംഘടന മുഖ്യ ശാസ്ത്രജ്ഞ സൗമ്യ സ്വാമിനാഥന്‍ ജെനീവയിൽ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ഓക്സ്ഫോഡ് സർവകലാശാലയുടെ ഗവേഷണത്തിന് കീഴിൽ വികസിപ്പിച്ച കോവിഡ് വാക്സിെൻറ പരീക്ഷണം നിർത്തിവെച്ചത്. വാക്സിൻ സ്വീകരിച്ച സന്നദ്ധ പ്രവർത്തകരിൽ ഒരാൾക്ക് സുഷുമ്ന നാഡിയെ ബാധിക്കുന്ന ട്രാൻവേഴ്സ് മൈലിറ്റിസ് രോഗം കണ്ടെത്തിയതോടെയാണ് പരീക്ഷണം മരവിപ്പിച്ചത്. ഒന്നും രണ്ടും ഘട്ട പരീക്ഷണങ്ങൾ പൂർത്തിയാക്കി ബ്രിട്ടൻ, അമേരിക്ക, ദക്ഷിണാഫ്രിക്ക, ബ്രസീൽ എന്നിവിടങ്ങളിെല 30,000 പേരിൽ മൂന്നാംഘട്ട പരീക്ഷണം നടക്കുന്നതിനിടയിലാണ് അത് താൽക്കാലികമായി നിർത്തിവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.