ബഹിരാകാശത്ത് നിന്നൊരു പിസ

ന്യൂയോർക്: അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ വിസ്മയങ്ങൾ പങ്കുവെക്കുന്നതിൽ ആളുകളെ ഒരിക്കലും നിരാശപ്പെടുത്താറില്ല. ഇക്കുറി ബഹിരാകാശ യാത്രികർ പിസ കഴിക്കുന്നതിന്റെ ചിത്രമാണ് നാസ പങ്കുവെച്ചിരിക്കുന്നത്. ഓർബിറ്റ് റെസ്റ്റാറന്റിൽ നിന്നുള്ള ദൃശ്യം എന്ന പേരിൽ പങ്കുവെച്ച ചിത്രം വളരെ പെട്ടെന്ന് വൈറലായി.

ഭൂമിയിൽ നിന്ന് 420 കി.മി അകലെ ആണെങ്കിലും അന്താരാഷ്ട്ര സ്‍പേസ് ഏജൻസി (ഐ.എസ്.എസ്) ക്രൂ അംഗങ്ങൾക്ക് ആഗ്രഹമുള്ള ഏതു ഡിഷും കഴിക്കാം. ഐ.എസ്.എസിലെ ഡെനിസ് മത്‍വീവ്, ഒലെഗ് ആർട്രെമിയേവ്, സെർജി കൊർസകോവ്, കെജെൽ ലിൻഡ്​ഗ്രെൻ, ജെസിക വാത്കിൻസ്, സാമന്ത ക്രിസ്റ്റോഫൊറെട്ടി എന്നിവരാണ് പിസ കഴിക്കുന്നത്.


മറ്റൊരു ചിത്രത്തിൽ ക്രൂ അംഗങ്ങളിലൊരാളായ ബോബ് ഹിൻസും ഉണ്ട്. ചിത്രത്തിന് 414,000 ലൈക്കുകളും നൂറുകണക്കിന് കമന്റുകളുമാണ് ലഭിച്ചത്. ബഹിരാകാശ പാചകക്കുറിപ്പിന്റെ പുസ്തകം ഇറക്കാൻ നേരമായെന്നാണ് ഒരാൾ കുറിച്ചത്. വിവിധ ഏജൻസികളുമായി സഹകരിച്ചാണ് നാസ ഐ.എസ്.എസ് അംഗങ്ങൾക്ക് ഭക്ഷണം എത്തിക്കുന്നത്. ബഹിരാകാശ യാത്രികർക്ക് പോഷകസമ്പുഷ്ടമായ ഭക്ഷണം ലഭിക്കാൻ നേരത്തേ മത്സരപദ്ധതിയുമായി നാസ രംഗത്തുവന്നിരുന്നു.

Tags:    
News Summary - astronauts celebrating a pizza night aboard the International Space Station

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.