വാഷിങ്ടൺ: യുക്രെയ്നിലെ റഷ്യൻ അധിനിവേശത്തെ കുറിച്ച് മുന്നറിയിപ്പ് നൽകിയതിന് സി.ഐ.എയെ പ്രകീർത്തിച്ച് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ. ആസ്ഥാനത്തെത്തിയാണ് ബൈഡൻ സി.ഐ.എയെ പ്രകീർത്തിച്ചത്. ധൈര്യപൂർവമാണ് സി.ഐ.എ ഇക്കാര്യത്തിൽ ഇടപ്പെട്ടതെന്നും ബൈഡൻ പറഞ്ഞു.
സി.ഐ.എയുടെ 75ാം വാർഷികാഘോഷ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുടിൻ യുക്രെയ്നിനെ ആക്രമിക്കാൻ പോകുന്നുവെന്ന് ലോകത്തെ അറിയിച്ച സി.ഐ.എയോട് നന്ദി പറയുകയാണ്. പുടിന്റെ ചെയ്തികൾ ലോകത്തിന് മുന്നിൽ തുറന്നുകാട്ടുന്നതിന് സി.ഐ.എയും പങ്കുവെച്ചിട്ടുണ്ട്.
ഫെബ്രുവരി 24ന് യുക്രെയ്ൻ അധിനിവേശത്തിന് മുമ്പായി ഒരു ലക്ഷത്തോളം സൈനികരെ അതിർത്തിയിൽ വിന്യസിച്ചിരുന്നു. തുടർന്നായിരുന്നു റഷ്യയുടെ യുക്രെയ്ൻ അധിനിവേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.