പ്രാഗിലെ സർവകലാശാലയിൽ വെടിവെപ്പ്: 15 പേർ കൊല്ലപ്പെട്ടു

പ്രാ​ഗ്: ചെക്ക് റിപ്പബ്ലിക്ക് തലസ്ഥാനമായ പ്രാഗിലെ സർവകലാശാലയിലുണ്ടായ വെടിവെപ്പിൽ 15 പേർ കൊല്ലപ്പെട്ടു. 24 പേർക്ക് പരിക്കേറ്റതായും പൊലീസും പ്രാഗ് എമർജൻസി സർവീസും അറിയിച്ചു. അക്രമിയും കൊല്ലപ്പെട്ടതായി പൊലീസ് പറഞ്ഞു.

പ്രാദേശിക സമയം ഉച്ചക്ക് മൂന്നോടെ പ്രാഗിലെ ചാൾസ് സർവകലാശാലയിലാണ് വെടിവെപ്പുണ്ടായത്. ഫാക്വൽറ്റി ഓഫ് ആർട്സ് കെട്ടിടത്തിൽ അക്രമി തലങ്ങും വിലങ്ങും വെടിയുതിർക്കുകയായിരുന്നു. അക്രമിയുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

രാജ്യത്തെ നടുക്കിയ സംഭവത്തെ തുടർന്ന് പ്രധാനമന്ത്രി പീറ്റർ ഫിയാല പരിപാടികൾ റദ്ദാക്കി പ്രാഗിലേക്ക് തിരിച്ചു.

ഇത്തരം അക്രമമൊന്നും നമ്മുടെ പ്രശ്നമല്ലെന്നാണ് കരുതിയിരുന്നതെന്ന് പ്രാഗ് മേയർ ബോഹുസ്ലാവ് സ്വബോഡ പ്രതികരിച്ചു. നിർഭാഗ്യവശാൽ നമ്മുടെ ലോകവും മാറിക്കൊണ്ടിരിക്കുകയാണ്. വ്യക്തികൾ വെടിവെപ്പ് നടത്തുന്ന പ്രശ്നം ഇവിടെയും ഉണ്ടാകുകയാണെന്നും പ്രാഗ് മേയർ പറഞ്ഞു. 

Tags:    
News Summary - At least 15 dead after university shooting in central Prague

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.