ബുർക്കിനഫാസോയിൽ 55 പേരെ വെടിവെച്ച് കൊന്നു

വഗദൂഗു: പശ്ചിമ ആഫ്രിക്കൻ രാജ്യമായ ബുർക്കിന ഫാസോയിൽ തോക്ക്ധാരികൾ 55 പേരെ വെടിവെച്ച് കൊന്നു. ശനി, ഞായർ ദിവസങ്ങളിലായാണ് കൂട്ടക്കുരുതി നടന്നത്.

100 പേരോളം കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്ന് സുരക്ഷാ ഉദ്യോഗസ്ഥൻ റോയിട്ടേഴ്സ് വാർത്താ ഏജൻസിയോട് പറഞ്ഞതായും റിപ്പോർട്ടുണ്ട്.

സെനോ പ്രവിശ്യയിലെ സെയ്തെംഗയിലാണ് സംഭവം. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെുടത്തിട്ടില്ല. അൽഖാഇദ, ഇസ്‍ലാമിക് സ്റ്റേറ്റ് ഗ്രൂപ് സംഘടനകളാണ് സംഭവത്തിന് പിന്നിലെന്നാണ് റിപ്പോർട്ട്. കൂട്ടക്കുരുതിയെ ഐക്യരാഷ്ട്രസഭ അപലപിച്ചു. 

Tags:    
News Summary - At least 50 killed in Burkina Faso rebel attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.