യാംഗോൻ: പുറത്താക്കപ്പെട്ട മ്യാന്മർ നേതാവ് ഓങ് സാൻ സൂചിക്കെതിരെ പുതിയ അഴിമതി ആരോപണം പുറത്തുവിട്ട് സൈനിക ഭരണകൂടം. നിർമാണരംഗത്തെ പ്രമുഖ വ്യവസായിയുടെ ഏറ്റുപറച്ചിലാണ് സൈനിക വാർത്ത ചാനൽ കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. സൂചിക്കും സർക്കാർ ഉദ്യോഗസ്ഥർക്കും വിവിധ ഘട്ടങ്ങളിലായി അഞ്ചര ലക്ഷം ഡോളർ നൽകിയെന്നാണ് രാജ്യത്തെ ബിസിനസ് മാഗ്നറ്റായ മാവൂങ് വെയ്കിെൻറ കുറ്റസമ്മതം.
സൂചിയെ അഴിമതി നിരോധന നിയമപ്രകാരം പ്രോസിക്യൂട്ട് ചെയ്യാനുള്ള നടപടി തുടങ്ങിയതായി സൈനിക വക്താവ് ചാനലിലൂടെ പ്രഖ്യാപിക്കുന്നുണ്ട്.
ഭരണത്തിൽനിന്ന് പുറത്താക്കപ്പെട്ട ശേഷം സൈന്യം സൂചിക്കെതിരെ നേരത്തേയും അഴിമതി ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. സൂചി അനധികൃതമായ വാക്കി ടോക്കി കൈവശം വെച്ചുവെന്നായിരുന്നു നേരത്തേയുള്ള ആരോപണം. തടവിൽ കഴിയുന്ന മുഖ്യമന്ത്രി സൂചിക്ക് 6000 ഡോളറും 10 കിലോഗ്രാം സ്വർണക്കട്ടിയും നൽകിയതായി വെളിപ്പെടുത്തിയിട്ടുണ്ടെന്ന് സൈന്യം ആരോപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.