'ആർ.എസ്​.എസും വി.എച്ച്​.പിയും ഇവിടെ വേണ്ട'; നിരോധനം ആവശ്യപ്പെട്ട്​ ആസ്​ട്രേലിയൻ സെനറ്റർ

കാൻബെറ: തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകളായ രാഷ്​ട്രീയ സ്വയംസേവക സംഘത്തെയും വിശ്വഹിന്ദു പരിഷത്തിനെയും ആസ്​ട്രേലിയയിൽ നിരോധിക്കണമെന്ന ആവശ്യവുമായി സെനറ്റർ രംഗത്ത്​. ന്യൂ സൗത്ത്​ വെയിൽസ്​ സെനറ്റർ ഡേവിഡ്​ ഷോബ്രിഡ്​ജ്​ ആണ്​ നിരോധനം ആവശ്യപ്പെട്ടിരിക്കുന്നത്​.

തീവ്ര ഹിന്ദുത്വ വാദികൾ ആസ്​ട്രേലിയയിൽ സിഖ്​ സമൂഹത്തിനെതിരെ നടത്തുന്ന ആ​ക്രമങ്ങൾ സ്​റ്റേറ്റ്​ അസംബ്ലിയിൽ പരാമർശിക്കുകയായിരുന്നു അദ്ദേഹം. ഇൗ ഹിന്ദുത്വ നവ നാസികൾ സർക്കാറി​െൻറ കണ്ണിൽപെട്ടിട്ടുണ്ടോ എന്നും അവരെ എന്താണ്​ ചെയ്യാൻ ഉദ്ദേശ്യമെന്നും ഡേവിഡ്​ അസംബ്ലിയിൽ ചോദിച്ചു. അടുത്തിടെതന്നെ രാജ്യത്തെ സിഖുകാ​ർക്കെതിരെ തീവ്ര ഹിന്ദുക്കളുടെ നിരവധി അ​​ക്രമങ്ങൾ അരങ്ങേറിയെന്നും അദ്ദേഹം പറഞ്ഞു.

നേരത്തേ നാഗ്​പുരിലെ ആർ.എസ്​.എസ്​ ആസ്ഥാനം സന്ദർശിച്ച ആസ്​ട്രേലിയൻ ഹൈകമീഷണർ രാജ്യത്തിന്​ നാണക്കേടാണെന്ന്​ മുൻ ആസ്​ട്രേലിയൻ സെനറ്റർ ലീ റിയന്നൻ പ്രതികരിച്ചിരുന്നു. നവംബർ 15നാണ്​ ആസ്​ട്രേലിയൻ ഹൈകമീഷണണർ ബാരി ഓ ഫെറൽ ആർ.എസ്​.എസ്​ തലവൻ മോഹൻ ഭാഗവതിനെ സന്ദർശിച്ചത്​.

''ആർ.എസ്​.എസ്​ ഹിറ്റ്​ലറിൽ നിന്നും പ്രചോദനം ഉൾകൊണ്ട്​ വംശീയ ആശയത്തിനും തീവ്ര ഹിന്ദുത്വത്തിനും വേണ്ടി നിലകൊണ്ടുന്നവരാണ്​''- 2011 മുതൽ 2018 വരെ ന്യൂ സൗത്ത്​ വെയിൽസിനെ പ്രതിനിധീകരിച്ച സെനറ്റർ റിയന്നോൻ പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.