കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ ഇന്ത്യയില്‍ നിന്ന് തിരിച്ച് വരുന്ന പൗരന്മാര്‍ക്ക് വിലക്കേര്‍പ്പെടുത്തി ഓസ്‌ട്രേലിയന്‍ സര്‍ക്കാർ. ആസ്ത്രേലിയയിലേക്കുള്ള യാത്രയുടെ മുമ്പുള്ള 14 ദിവസത്തിനിടെ ഇന്ത്യ സന്ദർശിച്ചവർക്കാണ് വിലക്ക്. വിലക്ക് ശനിയാഴ്ച നിലവിൽ വരും. ഇത് ലംഘിക്കുന്നവർക്ക് കടുത്ത ശിക്ഷകളാണ് നിർദേശിക്കുന്നത്.
ജൈവ സുരക്ഷ നിയമത്തിെൻറ ചുവടു പിടിച്ചാണ് സർക്കാർ കടുത്ത തീരുമാനം കൈകൊണ്ടിട്ടുള്ളത്. ചരിത്രത്തില്‍ ആദ്യമായാണ് ഓസ്‌ട്രേലിയ സ്വന്തം പൗരനമാർക്ക് ഇങ്ങനെയൊരു വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിലക്ക് ലംഘിച്ചാല്‍ അഞ്ച് വര്‍ഷം വരെ തടവോ 66,000 ഡോളർ പിഴയോ ശിക്ഷയുണ്ട്.
ഇന്ത്യയില്‍ കോവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലായിരുന്നു തീരുമാനം. ഇന്ത്യയിൽ വ്യാപിക്കുന്ന കോവിഡിെൻറ വകഭേദങ്ങൾ രാജ്യത്തെത്തുന്നത് തടയുകയാണ് പുതിയ നീക്കത്തിെൻറ ലക്ഷ്യം. ദിവസവും മൂന്ന് ലക്ഷത്തിലധികം പേർക്കാണ് ഇന്ത്യയിൽ പുതിയതായി കോവിഡ് സ്ഥിരീകരിക്കുന്നത്. വൈറസ് അതിവേഗം വ്യാപിക്കുന്നതിനാൽ അപകടകരമായ പുതിയ വകഭേദങ്ങൾ ഇന്ത്യയിൽ ഉണ്ടാകാനുള്ള സാധ്യതയെയും മറ്റു രാജ്യങ്ങൾ ഭയക്കുന്നുണ്ട്.
9000 ഒാളം ആസ്ത്രേലിയക്കാർ ഇന്ത്യയിലുണ്ടെന്നാണ് കണക്ക്. ഇന്ത്യയില്‍ നിന്നുള്ള യാത്രാ വിമാന സര്‍വ്വീസ് നേരത്തെ തന്നെ ഓസ്ട്രേലിയ റദ്ദാക്കിയിരുന്നു. ഇന്ത്യൻ പ്രീമിയർ ലീഗിലുള്ള താരങ്ങളും മറ്റും വിമാന സർവീസ് നിർത്തിയ ശേഷവും മറ്റു രാജ്യങ്ങളിലൂടെ ആസ്ത്രേലിയയിലേക്ക് മടങ്ങിയിരുന്നു. ഇനി ഇന്ത്യയിൽ നിന്നുള്ള ആസ്ത്രേലിയക്കാർക്ക് 14 ദിവസം മറ്റേതെങ്കിലും രാജ്യത്ത് തങ്ങാതെ നാട്ടിലെത്താനാകില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.