യുനൈറ്റഡ് നേഷൻസ്: ഉയരുന്ന താപനില ലോകരാജ്യങ്ങളെ കൂടുതൽ അസ്ഥിരവും ആക്രമണോത്സുകവുമാക്കുമെന്ന് മുന്നറിയിപ്പ്.മൂന്നു ലോക രാഷ്ട്രത്തലവന്മാരും ഏഴു വിദേശകാര്യ മന്ത്രിമാരുമാണ് ചൂട് ആക്രമണങ്ങൾക്കും കാരണമാകുമെന്ന് യു.എൻ രക്ഷാസമിതിയിൽ വ്യക്തമാക്കിയത്. കാലാവസ്ഥ വ്യതിയാനവും ആഗോളതാപനവും തടയാനുള്ള നടപടികൾ യു.എൻ സമാധാനപാലനത്തിെൻറ മുഖ്യ ഭാഗമാക്കണമെന്നും യോഗത്തിൽ അവർ ആവശ്യപ്പെട്ടു.
ചൂട് കൂടിവരുന്നത് ലോകത്ത് സുരക്ഷിതത്വം കുറക്കുമെന്ന് ആഫ്രിക്കയിലെ സംഘർഷമേഖലയായ സഹേൽ, സിറിയ, ഇറാഖ് എന്നീ രാജ്യങ്ങളെയും ചൂണ്ടിക്കാട്ടി നേതാക്കൾ മുന്നറിയിപ്പു നൽകി. ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ സംഘർഷങ്ങൾ ആളിക്കത്തിക്കാൻ കാലാവസ്ഥ വ്യതിയാനം കാരണമായിട്ടുണ്ടെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച അയർലൻഡ് പ്രസിഡൻറ് മൈക്കിൾ മാർട്ടിൻ അഭിപ്രായപ്പെട്ടു. വെടിവെപ്പുകളില്ലാത്ത യുദ്ധമാണ് കാലാവസ്ഥ വ്യതിയാനമെന്നും ഇതുമൂലം സമ്പദ്വ്യവസ്ഥ അവതാളത്തിലാകുമെന്നും നിരവധി ജീവനുകൾ നഷ്ടപ്പെടുമെന്നും വിയറ്റ്നാം പ്രസിഡൻറ് ഗുയെൻ ക്സാൻ ഫുക് പറഞ്ഞു.
'സംഘർഷഭൂമികളിൽ കാലാവസ്ഥ വ്യതിയാനം കൂടുതൽ ബാധിക്കും. ഉദാഹരണമായി അന്തരീക്ഷത്തിൽ ചൂട് വർധിക്കുേമ്പാൾ വെള്ളംപോലുള്ള പ്രകൃതിവിഭവങ്ങൾ ഇല്ലാതാകും. ഇത് ദുരിതം ഇരട്ടിയാക്കും' -യു.എൻ സെക്രട്ടറി ജനറൽ അേൻറാണിയോ ഗുട്ടെറസ് വ്യക്തമാക്കി.
2007ലാണ് കാലാവസ്ഥ വ്യതിയാനത്തിെൻറ അനന്തരഫലങ്ങളെക്കുറിച്ച് രക്ഷാസമിതി ആദ്യമായി ചർച്ചചെയ്യുന്നത്. അതിനുശേഷം ഒരുപാട് യോഗങ്ങളിൽ ഈ വിഷയം വന്നു. എന്നാൽ, അംഗങ്ങൾക്കിടയിലെ വിഭാഗീയതമൂലം ഒരിക്കലും രക്ഷാസമിതിയുടെ മുഖ്യവിഷയങ്ങളിലൊന്നായി കാലാവസ്ഥ വ്യതിയാനം എത്തിയില്ല. അതിനാൽ അത് തടയാൻ നിയമപരമായ നടപടികൾ സ്വീകരിക്കാനോ പ്രമേയങ്ങൾ പാസാക്കാനോ സാധിച്ചില്ല.
സിറിയ, മാലി, യമൻ, ദക്ഷിണ സുഡാൻ, ഇത്യോപ്യ തുടങ്ങിയ രാജ്യങ്ങളിലെ അസ്ഥിരതയെക്കുറിച്ചാണ് യു.എസ് വിദേശകാര്യ സെക്രട്ടറി ആൻറണി ബ്ലിങ്കെൻ സംസാരിച്ചത്. കാലാവസ്ഥ വ്യതിയാനം ഈ രാജ്യങ്ങളെ കൂടുതൽ വെല്ലുവിളികളിലേക്ക് തള്ളിവിടുന്നതായും അേദ്ദഹം നിരീക്ഷിച്ചു. അതിനാൽതന്നെ ഇതേക്കുറിച്ചുള്ള ചർച്ചകൾ നിർത്തി പരിഹാരം തേടാനുള്ള സമയമായെന്നും അദ്ദേഹം ഓർമിപ്പിച്ചു. ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങളുടെ പ്രതിനിധികളും കാലാവസ്ഥ വ്യതിയാനത്തിെൻറ ദൂഷ്യവശങ്ങൾ ശരിവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.