റഷ്യയിൽനിന്ന് പ്രകൃതി വാതകം ഇറക്കുമതി ചെയ്യുന്നത് നിർത്തിവെച്ചതായി ബാൾട്ടിക് രാജ്യങ്ങൾ. ലാത്വിയ, എസ്തോണിയ, ലിത്വേനിയ എന്നീ രാജ്യങ്ങളാണ് ഏപ്രിൽ ഒന്നോടെ പൂർണമായി റഷ്യൻ പ്രകൃതിവാതക ഇറക്കുമതി ഉപേക്ഷിച്ചത്. യൂറോപ്യൻ യൂനിയനിലെ മറ്റു രാജ്യങ്ങൾ ഇപ്പോഴും റഷ്യയിൽനിന്ന് ഇറക്കുമതി തുടരുന്നുണ്ട്. അതേസമയം, റഷ്യയുടെ എണ്ണയും പ്രകൃതിവാതകവും ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങൾ തങ്ങളുടെ നാണയമായ റൂബിളിൽ പണം നൽകണമെന്ന് കഴിഞ്ഞ ദിവസം റഷ്യൻ പ്രസിഡന്റ് പുടിൻ മുന്നറിയിപ്പ് നൽകിയിരുന്നു.
അതേസമയം അധിനിവേശം ഏറ്റവും കുടുതൽ നാശംവിതച്ച മരിയുപോളിൽനിന്ന് കുടിയൊഴിപ്പിൽ തുടരുകയാണ്. റെഡ്ക്രോസുമായി സഹകരിച്ചാണ് മരിയുപോൾ, സമീപത്തെ ബെർഡിയാൻസ്ക് എന്നിവിടങ്ങളിൽനിന്ന് ബസുകളിലായി അഭയാർഥികളെ കൊണ്ടുപോകുന്നത്. ഇരു രാജ്യങ്ങൾക്കുമിടയിൽ അന്തിമ വെടിനിർത്തലിന് ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് വീണ്ടും കുടിയൊഴിപ്പിക്കൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.