ധാക്ക: രാജ്യത്ത് ബലാത്സംഗക്കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ശിക്ഷ വർധിപ്പിക്കാൻ മന്ത്രിസഭ തീരുമാനം. ബലാത്സംഗത്തിനുള്ള പരമാവധി ശിക്ഷ ജീവപര്യന്തത്തിൽനിന്ന് വധശിക്ഷയായാണ് ഉയർത്തുന്നത്.
വധശിക്ഷ ഉറപ്പാക്കി നിയമം ഭേദഗതി ചെയ്ത് പ്രസിഡൻറ് അബ്ദുൽ ഹാമിദ് ഉടൻ ഒാർഡിനൻസ് പുറപ്പെടുവിക്കും. ബലാത്സംഗക്കേസുകളിൽ പ്രതികൾക്ക് മതിയായ ശിക്ഷ ലഭിക്കുന്നില്ലെന്നു കാണിച്ച് രാജ്യത്തുടനീളം പ്രക്ഷോഭം ശക്തമായിരുന്നു.
ഇതേതുടർന്നാണ് പരമാവധി ശിക്ഷ പ്രഖ്യാപിക്കാൻ മന്ത്രിസഭ തീരുമാനിച്ചത്. ജനുവരി-ആഗസ്റ്റ് കാലയളവിൽ 889 പേർ ബംഗ്ലാദേശിൽ ബലാത്സംഗത്തിന് ഇരയാകുകയും 41 പേർ കൊല്ലപ്പെടുകയും ചെയ്തതായാണ് കണക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.