ബംഗ്ലാദേശി നടി ഹുമൈറ ഹിമു ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ

ന്യൂഡൽഹി: ബംഗ്ലാദേശി നടി ഹുമൈറ ഹിമുവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ ക​ണ്ടെത്തി. 37 വയസായിരുന്നു. ഉത്തരയിലുള്ള ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിലാണ് ഹുമൈറയെ ക​ണ്ടെത്തിയത്. ഉടൻ ധാക്കയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

ഹുമൈറയുടെ കഴുത്തിൽ ചില പാടുകൾ കണ്ടത് ഡോക്ടർമാരിൽ സംശയമുളവാക്കി. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസ് എത്തുംമുമ്പ് ആശുപത്രിയിലുണ്ടായിരുന്ന യുവാവ് സ്ഥലംവിട്ടിരുന്നു. ഇതും സംശയത്തിന് ആക്കം കൂട്ടി. സംഭവത്തിൽ പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ആത്മഹത്യ പ്രേരണകുറ്റം ചുമത്തിയാണ് ഹിമുവിന്റെ സുഹൃത്തായ സിയുവാദ്ദീൻ എന്ന റൂമിയെ അറസ്റ്റ് ചെയ്തത്. അതേസമയം, ആശുപത്രിയിലുണ്ടായിരുന്നത് ഇയാൾ തന്നെയാണോ എന്ന കാര്യം പൊലീസ് വ്യക്തമാക്കിയിട്ടില്ല.

ബംഗ്ലാദേശിലെ പ്രമുഖ സിനിമ-സീരിയൽ നടിയാണ് ഹുമൈറ ഹിമ. ഇവർ ഒരു യുവാവുമായി പ്രണയത്തിലായിരുന്നുവെന്നും അയാളുമായുണ്ടായ തർക്കത്തിനൊടുവിലാണ് ജീവനൊടുക്കിയതെന്നുമാണ് പൊലീസ് പറയുന്നത്.

2011ൽ പുറത്തിറങ്ങിയ അമർ ബോന്ദു റാഷെഡ് എന്ന ചിത്രത്തിലൂടെയാണ് ഹുമൈറ ഹിമു സിനിമയിലെത്തിയത്. 12 വർഷത്തിലേറെയായി സിനിമ രംഗത്തുണ്ട്. ബാരി ബാരി സാരി സാരി, ഹൗസ്ഫുൾ, ഗുൽഷൻ അവന്യൂ എന്നീ ടെലിവിഷൻ സീരിയലുകളിലും അഭിനയിച്ചു.

Tags:    
News Summary - Bangladeshi actor Humaira Himu dies mysteriously at 37

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.