ലണ്ടൻ: പ്രമുഖ അവതാരകനും മുൻ ഇംഗ്ലണ്ട് ഫുട്ബാൾ താരവുമായ ജെർമെയ്ൻ ജെനാസിനെ ബി.ബി.സി പുറത്താക്കി. വനിത സഹപ്രവർത്തകയോട് മോശമായി പെരുമാറി എന്ന പരാതിയെ തുടർന്നാണ് നടപടി.
ബി.ബി.സിയുടെ ചാറ്റ് ഷോ പ്രോഗ്രാമായ 'ദി വൺ ഷോ' യിലൂടെ പ്രശസ്തനായ ജെർമെയ്ൻ ജെനാസ് ഫുട്ബാൾ മത്സരങ്ങളെ കുറിച്ച് പറയുന്ന 'മാച്ച് ഓഫ് ദ ഡെ'യിലും അവതാരകനായി എത്താറുണ്ട്.
41 കാരനുമായുള്ള കരാർ ഈ ആഴ്ചയോടെ അവസാനിപ്പിച്ചതായി ബി.ബി.സി അറിയിച്ചു. കഴിഞ്ഞ മാസം വനിത സഹപ്രവർത്തകക്ക് അയച്ച ഒരു മോശം സന്ദേശമാണ് ജെനാസിനെ പുറത്താക്കാനിടയാക്കിയത്. പരാതി പരിശോധിച്ച ബി.ബി.സി ജോലിസ്ഥലത്തെ മോശം പെരുമാറ്റം ചൂണ്ടിക്കാണിച്ച് പിരിച്ചുവിടുകയായിരുന്നു. എന്നാൽ, ജെർമെയ്ൻ ജെനാസ് സംഭവത്തെ കുറിച്ച് പ്രതികരിച്ചില്ല.
2003-2009 കാലഘട്ടത്തിൽ ഇംഗ്ലണ്ടിനായി 21 മത്സരങ്ങളിൽ ബൂട്ടണിഞ്ഞിട്ടുണ്ട് ജെർമെയ്ൻ ജെനാസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.