ന്യൂയോർക്ക്: ഭക്ഷണം തെരഞ്ഞുള്ള ഓട്ടപ്പാച്ചിലിൽ കാറിനുള്ളിൽ കുടുങ്ങി കരടി. സ്വയം കുടുങ്ങിയ കരടിക്ക് തിരിച്ചിറങ്ങാൻ സാധിച്ചില്ല. രാത്രി മുഴുവനും കാറിനുള്ളിൽ കഴിയേണ്ടി വന്നു. രാത്രി 11 മണിയോടെ കാറിനുള്ളിൽ കയറിയ കരടി രാവിലെ ഏഴുമണിവരെ കാറിനുള്ളിൽ കിടന്നെന്നു കാറുടമ മിക് പിലാറ്റി പറഞ്ഞു.
കുഞ്ഞുങ്ങൾക്കൊപ്പം തീറ്റ തേടിയെത്തിയ തള്ളക്കരടിയാണ് കാറിനുള്ളിൽ കുടുങ്ങിയത്.ശബ്ദംകേട്ട് എത്തിയ പിലാറ്റിക്ക് തന്റെ കാറിനുള്ളിൽ നിന്നാണ് ആ ശബ്ദമെന്ന പിന്നീടാണ് മനസ്സിലായത്. കാറിനുള്ളിൽ കരടി കുടുങ്ങിയ വിവരമറിഞ്ഞതോടെ ഉടൻ അധികൃതരെ വിളിച്ചറിയിച്ചു.
വന്യമൃഗസംരക്ഷണ വിഭാഗം അധികൃതരെ വിവരം അറിയിച്ചിട്ടും അവർ എത്താൻ വൈകി. ഇതോടെ പിലാറ്റി തന്നെ അടുത്ത ദിവസം രാവിലെ ജാഗ്രതയോടെ ദൂരത്തുനിന്ന് വടികൊണ്ട് കാറിന്റെ ഡോർ തുറക്കുകയായിരുന്നു. തുടർന്ന് അലറി വിളിച്ച കരടി കുഞ്ഞുങ്ങളെ തേടി വിരണ്ടോടുകയായിരുന്നു.
കരടിയെ മോചിപ്പിച്ചതിനു ശേഷം പിലാറ്റിയും ഭാര്യ മരിയയും ചേർന്ന് വാഹനത്തിനുണ്ടായ കേടുപാടുകൾ വിലയിരുത്തി. താറുമാറായ വിൻഡ്ഷീൽഡ്, ചവച്ചരച്ച പോലെ ഡാഷ്ബോർഡ്, കഷ്ണമായ ഡോർ...വാഹനത്തെ മൊത്തത്തിൽ കരടി നശിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.