പാരിസ്: ദാനധർമിയായ അപരിചതൻ നൽകിയ ലോട്ടറി ടിക്കറ്റ് വഴി ഫ്രാൻസിലെ ഭവനരഹിതരായ നാല് യാചകർക്ക് 50000 യൂറോ (ഏകദേശം 43 ലക്ഷം രൂപ) സമ്മാനം.
രാജ്യത്തിെൻറ പശ്ചിമ ദിക്കിലുള്ള ബ്രെസ്റ്റ് തുറമുഖ നഗരത്തിലെ ലോട്ടറി കടയുടെ മുന്നിൽ ഭിക്ഷ യാചിക്കുകയായിരുന്നു മുപ്പതുകാരായ നാല് പേർ. ഇതിനിടെയാണ് കടയിൽ നിന്ന് ഇറങ്ങിപ്പോയ കസ്റ്റമർ ഒരു യൂറോ കൊടുത്ത് വാങ്ങിയ സ്ക്രാച് കാർഡ് ഇവർക്ക് സമ്മാനിച്ച് സ്ഥലം വിട്ടത്.
'എന്തൊരു ഭാഗ്യമാണ് ആ ചെറുപ്പക്കാർക്ക്. അഞ്ച് യൂറോയല്ല പകരം 50000 യൂറോയാണ് അവർക്ക് സമ്മാനമായി ലഭിച്ചിരിക്കുന്നത്'- ലോട്ടറി ഓപറേറ്റർമാരായ എഫ്.ഡി.ജെ പ്രസ്താവനയിൽ പറഞ്ഞു. സമ്മാനജേതാക്കൾ തുക തുല്യമായി വീതിച്ചെടുക്കാൻ തീരുമാനിച്ചതായി എഫ്.ഡി.ജെ വ്യക്തമാക്കി.
സമ്മാനമായി ലഭിച്ച തുക വെച്ച് എന്ത് ചെയ്യണമെന്ന് അവർക്ക് കൃത്യമായ പദ്ധതികൾ ഒന്നും തന്നെയില്ലെങ്കിലും എത്രയും പെട്ടന്ന് നഗരം വിടാനാണ് പ്ലാനെന്ന് വക്താവ് വാർത്ത ഏജൻസിയായ എ.എഫ്.പിയോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.