ബൈറൂത്ത്: ലബനീസ് തലസ്ഥാനമായ ബൈറൂത്തിൽ ദിവസങ്ങൾ മുമ്പുണ്ടായ സ്ഫോടനത്തിൽ മരണം 154 ആയി. 25 പേരെ തിരിച്ചറിയാനായിട്ടില്ല. 6000ൽ അധികം പേർക്ക് പരിക്കേറ്റ സംഭവത്തിൽ 60ലധികം പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. സ്ഫോടനത്തിൽ പരിക്കേറ്റ ഡച്ച് സ്ഥാനപതി ജാൻ വാൾട്ട്മാൻസിെൻറ ഭാര്യ ഹെഡ്വിജ് (55) മരിച്ചു.
അതേസമയം, സ്ഫോടനത്തിന് അശ്രദ്ധയും കൃത്യവിലോപവും കാരണമായിട്ടുണ്ടാകാമെങ്കിലും പുറത്തുനിന്നുള്ള ഇടപെടൽ നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് ലബനീസ് പ്രസിഡൻറ് മൈക്കൽ ഔൻ പറഞ്ഞു. ലബനാന് സഹായമെത്തിക്കുന്നതിന് ഞായറാഴ്ച 'ദാതാക്കളുടെ സമ്മേളനം' നടക്കും. ഓൺലൈൻ വഴി നടക്കുന്ന സമ്മേളനത്തിന് നേതൃത്വം വഹിക്കുന്നത് ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോണാണ്. അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് അടക്കം പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.