യുക്രെയ്ൻ മിസൈൽ വെടിവെച്ചിട്ടതായി ബെലറൂസ്

മിൻസ്ക്: അതിർത്തിക്കുള്ളിൽ പ്രവേശിച്ച യുക്രെയ്ൻ മിസൈൽ തകർത്തതായി ബെലറൂസ്. യുക്രെയ്ൻ അംബാസഡറെ വിളിപ്പിച്ച് വിശദീകരണം തേടിയതായും ബെലറൂസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

റഷ്യയുമായി അടുത്ത ബന്ധം പുലർത്തുന്ന രാജ്യമാണ് ബെലറൂസ്. റഷ്യയെ പ്രതിരോധിക്കുന്നതിനിടെ അബദ്ധത്തിലാണ് പ്രതിരോധ മിസൈൽ ബെലറൂസ് അതിർത്തിക്കുള്ളിൽ കടന്നതെന്നാണ് കരുതുന്നത്. ഫെബ്രുവരിയിൽ റഷ്യൻ അധിനിവേശം ആരംഭിച്ചശേഷം ആദ്യമായാണ് ഇത്തരത്തിൽ സംഭവിക്കുന്നത്.

സംഭവം അന്വേഷിക്കണമെന്നും ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കണമെന്നും ബെലറൂസ് യുക്രെയ്ൻ അംബാസഡറോട് ആവശ്യപ്പെട്ടു. റഷ്യയെ പിന്തുണക്കാത്ത രാജ്യത്തുനിന്ന് വിദഗ്ധരെ ക്ഷണിച്ച് സംഭവം അന്വേഷിക്കാൻ തയാറാണെന്ന് യുക്രെയ്ൻ പ്രതികരിച്ചു.

Tags:    
News Summary - Belarus says Ukraine shot down missile

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.