ബെ​ന​ഡി​ക്ട് 16ാമ​ൻ: സ​ഭ​യി​ലെ ബൗ​ദ്ധി​ക ശ​ക്തി കേ​ന്ദ്രം

വ​ത്തി​ക്കാ​ൻ: 2005 ഏ​പ്രി​ൽ 19ന് ​വ​ത്തി​ക്കാ​നി​ലെ സി​സ്റ്റൈ​ൻ ചാ​പ്പ​ലി​​ന്റെ ചി​മ്മി​നി​യി​ൽ​നി​ന്ന് വെ​ള്ള പു​ക​ച്ചു​രു​ളു​ക​ൾ മു​ക​ളി​ലേ​ക്കു​യ​ർ​ന്ന​പ്പോ​ൾ ക​ത്തോ​ലി​ക്കാ സ​ഭ​ക്ക് 11ാം നൂ​റ്റാ​ണ്ടി​ന് ശേ​ഷം ആ​ദ്യ​മാ​യി ജ​ർ​മ​ൻ​കാ​ര​നാ​യ മാ​ർ​പാ​പ്പ​യെ ല​ഭി​ക്കു​ക​യാ​യി​രു​ന്നു. ബെ​ന​ഡി​ക്ട് 16ാമ​ൻ എ​ന്ന പേ​ര് സ്വീ​ക​രി​ച്ച ക​ർ​ദി​നാ​ൾ ജോ​സ​ഫ് റാ​റ്റ്സിം​ഗ​ർ കാ​ർ​ക്ക​ശ്യ​ക്കാ​ര​നാ​യ ദൈ​വ​ശാ​സ്ത്ര​ജ്ഞ​നാ​യും യാ​ഥാ​സ്ഥി​ക നി​ല​പാ​ടു​ക​ളെ മു​റു​കെ​പി​ടി​ച്ചും എ​ട്ട് വ​ർ​ഷം ആ​ഗോ​ള ക​ത്തോ​ലി​ക്കാ സ​ഭ​യെ ന​യി​ച്ചു.

അ​നാ​രോ​ഗ്യം ചൂ​ണ്ടി​ക്കാ​ട്ടി, 2013ൽ ​അ​ദ്ദേ​ഹം അ​പ്ര​തീ​ക്ഷി​ത​മാ​യി രാ​ജി​വെ​ച്ചു. ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ ച​രി​ത്ര​ത്തി​ൽ 600 വ​ർ​ഷ​ത്തി​നി​ടെ ആ​ദ്യ​മാ​യാ​ണ് ഒ​രു മാ​ർ​പാ​പ്പ സ്ഥാ​ന​മൊ​ഴി​ഞ്ഞ​ത്. കീ​ഴ്വ​ഴ​ക്ക​വും പാ​ര​മ്പ​ര്യ​ങ്ങ​ളും തെ​റ്റി​ച്ച അ​ദ്ദേ​ഹ​ത്തി​​ന്റെ പ്ര​ഖ്യാ​പ​നം കേ​ട്ട് ലോ​കം അ​മ്പ​ര​ന്നു. 1415ൽ ​സ​ഭ​യി​ലെ ആ​ഭ്യ​ന്ത​ര ക​ല​ഹം അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​​​ന്റെ ഭാ​ഗ​മാ​യി ഗ്രി​ഗ​റി പ​ന്ത്ര​ണ്ടാ​മ​ൻ രാ​ജി​വെ​ച്ച​താ​ണ് അ​തി​ന് മു​മ്പു​ണ്ടാ​യ സ്ഥാ​ന​ത്യാ​ഗം. 1294ൽ ​സെ​ല​സ്റ്റൈ​ൻ അ​ഞ്ചാ​മ​നു​ശേ​ഷം സ്വ​മ​ന​സ്സാ​ലെ സ്ഥാ​ന​ത്യാ​ഗം ചെ​യ്യു​ന്ന ആ​ദ്യ മാ​ർ​പാ​പ്പ​യു​മാ​യി ബെ​ന​ഡി​ക്ട് 16ാമ​ൻ.

സ​ഭ​യി​ലെ ബൗ​ദ്ധി​ക ശ​ക്തി കേ​ന്ദ്രം

ജോ​ൺ പോ​ൾ ര​ണ്ടാ​മ​ൻ മാ​ർ​പാ​പ്പ​യു​ടെ നി​ര്യാ​ണ​ത്തെ​ത്തു​ട​ർ​ന്ന് ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ 265ാമ​ത്തെ മാ​ർ​പാ​പ്പ​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ക​ർ​ദി​നാ​ൾ ജോ​സ​ഫ് റാ​റ്റ്സിം​ഗ​ർ ജീ​വി​ത​ത്തി​ലു​ട​നീ​ളം യാ​ഥാ​സ്ഥി​തി​ക​ത്വം പി​ന്തു​ട​ർ​ന്ന വ്യ​ക്തി​യാ​യി​രു​ന്നു. യ​ഥാ​ർ​ഥ​ത്തി​ൽ, ലി​ബ​റ​ൽ ദൈ​വ​ശാ​സ്ത്ര​ജ്ഞ​നാ​യി ഔ​ദ്യോ​ഗി​ക ജീ​വി​തം ആ​രം​ഭി​ച്ച ജോ​സ​ഫ് റാ​റ്റ്സിം​ഗ​ർ പി​ന്നീ​ട് യാ​ഥാ​സ്ഥി​തി​ക നി​ല​പാ​ടി​ലേ​ക്ക് ചു​വ​ടു​മാ​റ്റു​ക​യാ​യി​രു​ന്നു. പാ​ര​മ്പ​ര്യ ക്രൈ​സ്ത​വ വി​ശ്വാ​സ​ങ്ങ​ളെ​യും മൂ​ല്യ​ങ്ങ​ളെ​യും മു​റു​കെ പി​ടി​ക്കു​ന്ന നി​ല​പാ​ടാ​ണ് ബെ​ന​ഡി​ക്ട് 16ാമ​ൻ സ്വീ​ക​രി​ച്ച​ത്. എ​ന്നാ​ൽ, പി​ൻ​ഗാ​മി​യാ​യി എ​ത്തി​യ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ പി​ന്തു​ട​ർ​ന്ന​ത് മി​ത​വാ​ദ പാ​ത​യാ​ണ്. 1980ക​ൾ​ക്ക് ശേ​ഷം സ​ഭ​യി​ലെ വ​ലി​യ ബൗ​ദ്ധി​ക കേ​ന്ദ്ര​മാ​യി വി​ശേ​ഷി​പ്പി​ക്ക​പ്പെ​ട്ട ബെ​ന​ഡി​ക്ട് 16ാമ​ൻ ലാ​റ്റി​ൻ ഭാ​ഷ​യു​ടെ ഉ​പ​യോ​ഗം സ​ഭ​യി​ൽ പ്രോ​ത്സാ​ഹി​പ്പി​ച്ചു.

21ാം നൂ​റ്റാ​ണ്ടി​​​ന്റെ ഏ​റ്റ​വും വ​ലി​യ അ​പ​ക​ട​മാ​യി അ​ദ്ദേ​ഹം വി​ല​യി​രു​ത്തി​യ​ത് ധാ​ർ​മി​ക​മൂ​ല്യ​ങ്ങ​ളു​ടെ നി​രാ​സ​മാ​ണ്. നി​യ​ന്ത്ര​ണ​മി​ല്ലാ​ത്ത സാ​മ്പ​ത്തി​ക മു​ത​ലാ​ളി​ത്ത​ത്തെ​യും എ​തി​ർ​ത്തു. പാ​വ​പ്പെ​ട്ട​വ​രെ​യും തൊ​ഴി​ലാ​ളി​ക​ളെ​യും ചൂ​ഷ​ണം ചെ​യ്ത് ത​ടി​ച്ചു​കൊ​ഴു​ക്കു​ന്ന സ​മ്പ​ന്ന​രെ​യും കോ​ർ​പ​റേ​റ്റു​ക​ളെ​യും സം​ര​ക്ഷി​ക്കു​ന്ന സ്വ​ത​ന്ത്ര വി​പ​ണി എ​ന്ന ആ​ശ​യ​ത്തെ ക​ണ്ണു​മ​ട​ച്ച് പി​ന്തു​ണ​ക്കു​ന്ന​വ​ർ​ക്കു​ള്ള മു​ന്ന​റി​യി​പ്പാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​​ന്റെ സ​ന്ദേ​ശം.

സ്വ​വ​ർ​ഗ വി​വാ​ഹ​ത്തെ​യും ഗ​ർ​ഭഛി​ദ്ര​ത്തെ​യും ശ​ക്ത​മാ​യ എ​തി​ർ​ത്ത ബെ​ന​ഡി​ക്ട് 16ാമ​ൻ ‘അ​മി​ത​മാ​യ മ​തേ​ത​ര​ത്വ’​ത്തി​നും എ​തി​രാ​യി​രു​ന്നു. 2010ൽ ​സ്‍പെ​യി​നി​ൽ ന​ട​ത്തി​യ സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ ആ ​രാ​ജ്യ​ത്തെ ‘അ​തി​രു​ക​ട​ന്ന മ​തേ​ത​ര​ത്വ’​ത്തെ അ​ദ്ദേ​ഹം ശ​ക്ത​മാ​യ ഭാ​ഷ​യി​ൽ വി​മ​ർ​ശി​ച്ചു.

ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ ബൗ​ദ്ധി​ക ത​ല​ത്തി​ന് ഏ​റെ​ക്കാ​ലം നേ​തൃ​ത്വം ന​ൽ​കി​യ ക​ർ​ദി​നാ​ൾ ജോ​സ​ഫ് റാ​റ്റ്സിം​ഗ​ർ 1951ലാ​ണ് വൈ​ദി​ക പ​ട്ടം സ്വീ​ക​രി​ച്ച​ത്. അ​ക്കാ​ദ​മീ​ഷ്യ​നാ​യി ആ​യി ഔ​ദ്യോ​ഗി​ക ജീ​വി​തം ആ​രം​ഭി​ച്ച അ​ദ്ദേ​ഹം 35ാമ​ത്തെ വ​യ​സി​ൽ ര​ണ്ടാം വ​ത്തി​ക്കാ​ൻ കൗ​ൺ​സി​ലി​െ​ന്റ ദൈ​വ​ശാ​സ്ത്ര ഉ​പ​ദേ​ഷ്ടാ​വാ​യി നി​യോ​ഗി​ക്ക​പ്പെ​ട്ടു. 1977ൽ ​മ്യൂ​ണി​ക്ക് ആ​ർ​ച്ച് ബി​ഷ​പ്പാ​യി നി​യ​മി​ത​നാ​യ ജോ​സ​ഫ് റാ​റ്റ്സിം​ഗ​റി​നെ നാ​ല് വ​ർ​ഷ​ത്തി​നു​ശേ​ഷം വ​ത്തി​ക്കാ​െ​ന്റ ദൈ​വ​ശാ​സ്ത്ര ത​ല​വ​നാ​യി ജോ​ൺ പോ​ൾ ര​ണ്ടാ​മ​ൻ മാ​ർ​പാ​പ്പ നി​യ​മി​ച്ചു. കാ​ൽ​നൂ​റ്റാ​ണ്ട് ഈ ​ചു​മ​ത​ല വ​ഹി​ച്ചു. ബൗ​ദ്ധി​ക വി​ജ്ഞാ​ന​വും ശാ​സ്ത്രീ​യാ​ന്വേ​ഷ​ണ​വും ഒ​രു മ​നു​ഷ്യ​നെ ദൈ​വ​ത്തി​ൽ​നി​ന്ന് അ​ക​റ്റു​ക​യ​ല്ല; മ​റി​ച്ച് ദൈ​വ​ത്തി​ലേ​ക്ക് കൂ​ടു​ത​ൽ അ​ടു​പ്പി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത് എ​ന്ന​തി​നു​ള്ള ഏ​റ്റ​വും ന​ല്ല ഉ​ദാ​ഹ​ര​ണ​മാ​ണ് ​െബ​ന​ഡി​ക്ട് 16ാമ​ൻ എ​ന്ന് ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ ഒ​രി​ക്ക​ൽ അ​ഭി​പ്രാ​യ​പ്പെ​ടു​ക​യു​ണ്ടാ​യി.

സ​ഭൈ​ക്യ​ത്തി​ന് മു​ൻ​ഗ​ണ​ന

വി​വി​ധ ക്രൈ​സ്ത​വ സ​ഭ​ക​ളു​ടെ ഐ​ക്യ​മാ​ണ് ത​െ​ന്റ പ​ര​മ​പ്ര​ധാ​ന ല​ക്ഷ്യ​മെ​ന്ന് മാ​ർ​പാ​പ്പ​യാ​യി സ്ഥാ​ന​മേ​റ്റ​തി​​െ​ന്റ പി​റ്റേ​ദി​വ​സം ക​ർ​ദി​നാ​ൾ​മാ​രു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ൽ അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഇ​റ്റ​ലി​ക്ക് പു​റ​ത്തേ​ക്ക് അ​ദ്ദേ​ഹം ആ​ദ്യ​മാ​യി ന​ട​ത്തി​യ ഔ​​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​നം 2006ൽ ​ഇ​സ്തം​ബൂ​ളി​ലേ​ക്കാ​യി​രു​ന്നു. കോ​ൺ​സ്റ്റാ​ന്റി​നോ​പ്പി​ൾ പാ​ത്രി​യാ​ർ​ക്കീ​സ് ബ​ർ​ത്ത​ലോ​മി​യോ​യു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ൽ ഇ​രു​സ​ഭ​ക​ളും ത​മ്മി​ൽ സ​ഹ​ക​രി​ക്കു​ന്ന​തി​നു​ള്ള ക​രാ​ർ ഒ​പ്പു​വെ​ച്ചു. ഇം​ഗ്ല​ണ്ടി​ലെ ആം​ഗ്ലി​ക്ക​ൻ വി​ഭാ​ഗ​വു​മാ​യും ജ​ർ​മ​നി​യി​ലെ ലൂ​ഥ​റ​ൻ വി​ഭാ​ഗ​വു​മാ​യും തു​റ​ന്ന സം​വാ​ദ​ങ്ങ​ൾ​ക്ക് മു​ൻ​കൈ​യെ​ടു​ത്തു. എ​ന്നാ​ൽ, സ​ഭൈ​ക്യം എ​ന്ന ല​ക്ഷ്യം എ​​ത്ര​ത്തോ​ളം കൈ​വ​രി​ക്കാ​ൻ അ​ദ്ദേ​ഹ​ത്തി​ന് സാ​ധി​ച്ചു​വെ​ന്ന് വ്യ​ക്ത​മ​ല്ല. ലോ​ക​മെ​ങ്ങു​മാ​യി വി​ഘ​ടി​ച്ചു​നി​ൽ​ക്കു​ന്ന ക്രൈ​സ്ത​വ സ​ഭ​ക​ൾ​ക്കി​ട​യി​ലെ ഐ​ക്യം ഇ​ന്നും വി​ദൂ​ര സ്വ​പ്ന​മാ​ണ്. സ​ഭൈ​ക്യ​ത്തി​ന് ശ്ര​മ​ങ്ങ​ൾ ന​ട​ത്തു​മ്പോ​ഴും ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ അ​പ്ര​മാ​ദി​ത്വം ഉ​യ​ർ​ത്തി​പ്പി​ടി​ക്കാ​നും അ​ദ്ദേ​ഹം ശ്ര​മി​ച്ചി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​െ​ന്റ നേ​തൃ​ത്വ​ത്തി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച ‘ഡൊ​മി​ന​സ് ഈ​സ​സ്’ എ​ന്ന ന​യ​രേ​ഖ​യി​ൽ ഇ​ത​ര ക്രൈ​സ്ത​വ സ​ഭ​ക​ളെ ‘ഗൗ​ര​വ​ക​ര​മാ​യ ശോ​ഷ​ണം സം​ഭ​വി​ച്ച​വ’​യെ​ന്നാ​ണ് വി​ശേ​ഷി​പ്പി​ച്ച​ത്.

വി​വാ​ദ​ങ്ങ​ൾ​ക്കൊ​പ്പം

ആ​ഗോ​ള​ത​ല​ത്തി​ൽ ക​ത്തോ​ലി​ക്കാ സ​ഭ​യെ ലൈം​ഗി​ക അ​പ​വാ​ദ​ങ്ങ​ൾ പി​ടി​ച്ചു​കു​ലു​ക്കി​യ സ​മ​യ​ത്താ​ണ് ബെ​ന​ഡി​ക്ട് 16ാമ​ൻ മാ​ർ​പാ​പ്പ ചു​മ​ത​ല​യേ​ൽ​ക്കു​ന്ന​ത്. മ്യൂ​ണി​ക്ക് ആ​ർ​ച്ച് ബി​ഷ​പ്പാ​യി​രു​ന്ന കാ​ല​ത്ത് സ​ഭ​യി​ൽ ഉ​യ​ർ​ന്നു​വ​ന്ന ചി​ല ലൈം​ഗി​ക അ​പ​വാ​ദ സം​ഭ​വ​ങ്ങ​ൾ മൂ​ടി​വെ​ക്കാ​ൻ ശ്ര​മി​ച്ചു​വെ​ന്ന ആ​രോ​പ​ണ​വും അ​ദ്ദേ​ഹ​ത്തി​ന് നേ​രി​ടേ​ണ്ടി വ​ന്നു.

മു​ൻ​ഗാ​മി​യാ​യി​രു​ന്ന ജോ​ൺ പോ​ൾ ര​ണ്ടാ​മ​നെ​പ്പോ​ലെ​യോ പി​ൻ​ഗാ​മി​യാ​യ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യെ​പ്പോ​ലെ​യോ ജ​ന​പ്രീ​തി പി​ടി​ച്ചു​പ​റ്റാ​ൻ അ​ദ്ദേ​ഹ​ത്തി​ന് ക​ഴി​ഞ്ഞി​രു​ന്നി​ല്ല. നി​ല​പാ​ടു​ക​ളി​ലെ കാ​ർ​ക്ക​ശ്യ​മാ​ണ് ഇ​തി​ന് ഒ​രു പ​രി​ധി​വ​രെ കാ​ര​ണ​മെ​ന്ന് വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു. മാ​ർ​പ്പാ​പ്പ​യാ​യി ചു​മ​ത​ല​യേ​റ്റെ​ടു​ത്ത​തി​ന് പി​ന്നാ​ലെ ജ​ന്മ​നാ​ടാ​യ ബ​വേ​റി​യ സ​ന്ദ​ർ​ശി​ക്ക​വേ അ​ദ്ദേ​ഹം ന​ട​ത്തി​യ വി​വാ​ദ പ്ര​സ്താ​വ​ന മു​സ്‍ലിം ലോ​ക​വു​മാ​യു​ള്ള ബ​ന്ധ​ത്തി​ൽ വി​ള്ള​ൽ വീ​ഴ്ത്തു​ന്ന​താ​യി​രു​ന്നു. ഇ​സ്‍ലാം വ​ള​ർ​ന്ന​ത് വാ​ളി​​ന്റെ ത​ണ​ലി​ലാ​ണെ​ന്ന് 14ാം നൂ​റ്റാ​ണ്ടി​ലെ ബൈ​സ​​ൈ​ന്റ​ൻ ച​ക്ര​വ​ർ​ത്തി​യെ ഉ​ദ്ധ​രി​ച്ച് ന​ട​ത്തി​യ പ​രാ​മ​ർ​ശ​മാ​ണ് വി​വാ​ദം ക്ഷ​ണി​ച്ചു​വ​രു​ത്തി​യ​ത്. പി​ന്നീ​ട് അ​ദ്ദേ​ഹം പ​രാ​മ​ർ​ശ​ത്തി​ൽ ഖേ​ദം പ്ര​ക​ടി​പ്പി​ച്ചു.

ഗ്രീ​ൻ പോ​പ്പ്

പ്ര​കൃ​തി​യെ സം​ര​ക്ഷി​ക്കു​ക എ​ന്ന സ​ന്ദേ​ശം ഉ​യ​ർ​ത്തി​പ്പി​ടി​ച്ചു ബെ​ന​ഡി​ക്ട് 16ാമ​ൻ. അ​തി​നാ​ൽ, ‘ഗ്രീ​ൻ പോ​പ്പ്’ എ​ന്ന വി​ശേ​ഷ​ണ​ത്തി​നും ഉ​ട​മ​യാ​യി. 2010ലെ ​ലോ​ക സ​മാ​ധാ​ന​ദി​ന സ​ന്ദേ​ശ​ത്തി​ൽ അ​ദ്ദേ​ഹം പ​റ​ഞ്ഞു; ‘സ​മാ​ധാ​നം ന​ട്ടു​വ​ള​ർ​ത്ത​ണ​മെ​ങ്കി​ൽ സൃ​ഷ്ടി​യെ സം​ര​ക്ഷി​ക്കു​ക.’ കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം, മ​രു​ഭൂ​വ​ത്ക​ര​ണം, കൃ​ഷി​ഭൂ​മി​യു​ടെ ശോ​ഷ​ണം, ന​ദി​ക​ളു​ടെ മ​ലി​നീ​ക​ര​ണം, ജൈ​വ​വൈ​വി​ധ്യ​ങ്ങ​ളു​ടെ നാ​ശം, ആ​വ​ർ​ത്തി​ക്കു​ന്ന പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ൾ തു​ട​ങ്ങി​യ യാ​ഥാ​ർ​ഥ്യ​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന പ്ര​ശ്ന​ങ്ങ​ളോ​ട് മു​ഖം തി​രി​ക്കാ​ൻ ന​മു​ക്ക് സാ​ധി​ക്കു​മോ എ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു.

വി​വാ​ദ​ങ്ങ​ൾ​ക്കും കാ​ർ​ക്ക​ശ്യ​ത്തി​നു​മൊ​പ്പം സ​ഞ്ച​രി​ച്ച​താ​യി​രു​ന്നു ബെ​ന​ഡി​ക്ട് 16ാമ​ൻ മാ​ർ​പാ​പ്പ​യു​ടെ ജീ​വി​തം. ദൈ​വ​ശാ​സ്ത്ര​ത്തി​െ​ന്റ നി​ഗൂ​ഢ​മാ​യ പൊ​രു​ളു​ക​ൾ തേ​ടു​ക​യും ദൈ​വ​മെ​ന്ന സ​ത്യ​ത്തി​ലേ​ക്ക് മ​നു​ഷ്യ​നെ ന​യി​ക്കു​ക​യും ചെ​യ്തു​കൊ​ണ്ടാ​ണ് അ​ദ്ദേ​ഹം വി​ട​പ​റ​യു​ന്ന​ത്.

രാ​ഷ്ട്ര​നേതാക്കൾ അ​നു​ശോ​ചി​ച്ചു

വ​ത്തി​ക്കാ​ൻ: പോ​പ് എ​മി​രി​റ്റ​സ് ബെ​ന​ഡി​ക്ട് പ​തി​നാ​റാ​മ​ന്റെ നി​ര്യാ​ണ​ത്തി​ൽ രാ​ഷ്ട്ര​ത്ത​ല​വ​ന്മാ​ര​ട​ക്കം പ്ര​മു​ഖ​ർ അ​നു​ശോ​ചി​ച്ചു. ജീ​വി​തം സ​ഭ​ക്കും ക്രി​സ്തു​വി​ന്റെ പ്ര​ബോ​ധ​ന​ങ്ങ​ൾ​ക്കും സ​മ​ർ​പ്പി​ച്ച എ​മി​രി​റ്റ​സ് ബെ​ന​ഡി​ക്‌​ട് പ​തി​നാ​റാ​മ​ൻ മാ​ർ​പാ​പ്പ​യു​ടെ വേ​ർ​പാ​ടി​ൽ അ​ഗാ​ധ ദു:​ഖ​മു​ണ്ടെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി മോ​ദി ട്വി​റ്റ​റി​ൽ അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു. ബെ​ന​ഡി​ക്ട് പ​തി​നാ​റാ​മ​ന്റെ നി​ര്യാ​ണം തീ​രാ​ന​ഷ്ട​മാ​ണെ​ന്ന് ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി ഋ​ഷി സു​ന​ക് പറഞ്ഞു.

സാ​ഹോ​ദ​ര്യ​ത്തി​നും ലോ​ക​സ​മാ​ധാ​ന​ത്തി​നു​മാ​യി ബെ​ന​ഡി​ക്ട് പ​തി​നാ​റാ​മ​ൻ പ്ര​വ​ർ​ത്തി​ച്ചെ​ന്ന് ഫ്ര​ഞ്ച് പ്ര​സി​ഡ​ന്റ് ഇ​മ്മാ​നു​വ​ൽ മാ​ക്രോ​ൺ പ​റ​ഞ്ഞു.പോ​പ് ബെ​ന​ഡി​ക്ട് വി​ശ്വാ​സ​ത്തി​ന്റെ​യും യു​ക്തി​യു​ടെ​യും മേ​ഖ​ല​യി​ലെ അ​തി​കാ​യ​നാ​യി​രു​ന്നു​വെ​ന്ന് ഇ​റ്റ​ലി പ്ര​ധാ​ന​മ​ന്ത്രി ജോ​ർ​ജി​യ മെ​ലോ​നി അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു. താ​ര​ത​മ്യ​മി​ല്ലാ​ത്ത ദൈ​വ​ശാ​സ്ത്ര​ജ്ഞ​നാ​യി​രു​ന്നു അ​ദ്ദേ​ഹ​മെ​ന്ന് ജ​ർ​മ​ൻ ചാ​ൻ​സ​ല​ർ ഒ​ലാ​ഫ് ഷോ​ൾ​സ് പ​റ​ഞ്ഞു.

ലോ​ക​മെ​മ്പാ​ടും സ​മാ​ധാ​ന​വും സൗ​ഹാ​ർ​ദ​വും കൈ​വ​രി​ക്കാ​ൻ അ​ദ്ദേ​ഹം അ​ശ്രാ​ന്ത​പ​രി​ശ്ര​മം ന​ട​ത്തി​യെ​ന്ന് ഐ​റി​ഷ് പ്ര​സി​ഡ​ന്റ് മൈ​ക്ക​ൽ ഡി. ​ഹി​ഗ്ഗി​ൻ​സ് പ​റ​ഞ്ഞു. വി​ശ്വാ​സ​സം​ര​ക്ഷ​ണ​ത്തി​നാ​യി ഉ​റ​ച്ച നി​ല​പാ​ടെ​ടു​ത്ത പ്ര​ഗ​ല്ഭ​നാ​യി​രു​ന്നു അ​ദ്ദേ​ഹ​മെ​ന്ന് കാ​ന്റ​ർ​ബ​റി ആ​ർ​ച്ച് ബി​ഷ​പ് ജ​സ്റ്റി​ൻ വെ​ൽ​ബി പ​റ​ഞ്ഞു.

മരണാനന്തര ചടങ്ങുകളിലും അപൂർവത

വ​ത്തി​ക്കാ​ൻ: ആറു നൂറ്റാണ്ടിനിടെ സ്ഥാനത്യാഗം ചെയ്ത ആദ്യ മാർപാപ്പയാണ് ബെനഡിക്ട് പതിനാറാമൻ എന്നതിനാൽ മുൻ മാർപാപ്പയുടെ മരണാനന്തര ചടങ്ങുകളിലും അപൂർവതയേറെയാണ്. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽനിന്ന് സാധാരണ പതിവുള്ള മണി മുഴങ്ങില്ല. ഇത് നിലവിലുള്ള മാർപാപ്പയുടെ മരണത്തിനു മാത്രമാണ് ബാധകമെന്ന് വത്തിക്കാൻ വക്താവ് പറയുന്നു. മാർപാപ്പയുടെ മുദ്രയായ മോതിരം നശിപ്പിക്കേണ്ട ആവശ്യമില്ല. കാരണം 2013ൽ അദ്ദേഹം സ്ഥാനമൊഴിഞ്ഞപ്പോൾത്തന്നെ മോതിരം നശിപ്പിച്ചുകളഞ്ഞിരുന്നു. ഇത്തവണ കോൺക്ലേവ് ​ചേർന്ന് പിൻഗാമിയെ തിരഞ്ഞെടുക്കേണ്ടതുമില്ല. എന്നാൽ, സംസ്കാര ചടങ്ങുകൾ എങ്ങനെയായിരിക്കും എന്ന് വ്യക്തമല്ല. ചുവന്ന പൊന്തിഫിക്കൽ വസ്ത്രം ധരിപ്പിക്കുമോ പരമ്പരാഗത ഒമ്പതു ദിവസത്തെ ദുഃഖാചരണം നടക്കുമോ എന്നതിലൊന്നും സ്ഥിരീകരണമില്ല. ജോൺ പോൾ രണ്ടാമൻ മരിച്ചപ്പോൾ കുർബാന മൂന്നു മണിക്കൂർ നീണ്ടുനിന്നു. അന്ന് ചരിത്രത്തിലെ ഏറ്റവും വലിയ മരണാനന്തര ചടങ്ങായിരുന്നു അത്.

മാർപാപ്പയുടെ മരണാനന്തര ചടങ്ങുകൾക്ക് മറ്റൊരു മാർപാപ്പ മുഖ്യകാർമികത്വം വഹിക്കുന്നത് സഭയുടെ ചരിത്രത്തിൽ ആദ്യമാണ്. ഫ്രാൻസിസ് മാർപാപ്പ സംസ്കാര ചടങ്ങുകൾക്ക് നേതൃത്വം നൽകുമെന്ന് വത്തിക്കാൻ പറഞ്ഞു.

സാധാരണ മാർപാപ്പയുടെ സംസ്കാര ചടങ്ങിന് പ്രിഫെക്ട് ഓഫ് കാർഡിനൽ ആണ് കാർമികത്വം വഹിക്കേണ്ടത്. ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ സംസ്കാര ചടങ്ങുകൾക്ക് കാർമികത്വം വഹിച്ചത് അന്നത്തെ പ്രിഫെക്ട് ഓഫ് കാർഡിനൽ ആയ റാറ്റ്സിംഗറായിരുന്നു (ബെനഡിക്ട് പതിനാറാമൻ). ബെനഡിക്ട് പതിനാറാമന് ലളിതമായ ചടങ്ങുകളോടെയാകും അന്ത്യയാത്ര. കാരണം അദ്ദേഹം ലളിതമായ രീതിയിൽ മരണാനന്തര ചടങ്ങുകൾ നടത്തണമെന്ന് അഭ്യർഥിച്ചിരുന്നു.

സാധാരണ പതിവുള്ള മാർപാപ്പയുടെ സംരക്ഷകരായ സ്വിസ് ഗാർഡ് സാന്നിധ്യം ഇത്തവണയുണ്ടാവില്ല. മാർപാപ്പമാരുടെ മരണത്തോടെയാണ് സ്വിസ് ഗാർഡ് സാധാരണ സേവനം അവസാനിപ്പിക്കുക. ബെനഡിക്ട് പതിനാറാമൻ സ്ഥാനത്യാഗം ചെയ്തപ്പോൾ സ്വിസ് ഗാർഡും സേവനം അവസാനിപ്പിച്ചിരുന്നതിനാലാണിത്. ജോപോൾ രണ്ടാമന്റെ കബറിടത്തിൽ തന്നെയാകും കബറടക്കമെന്നാണ് സൂചന.

മലങ്കര കത്തോലിക്ക സഭയിൽ ദുഃഖാചരണം

തി​രു​വ​ന​ന്ത​പു​രം: ബെ​ന​ഡി​ക്ട് പ​തി​നാ​റാ​മ​ൻ എ​മ​രി​റ്റ​സ് മാ​ർ​പാ​പ്പ​യു​ടെ ദേ​ഹ​വി​യോ​ഗ​ത്തി​ൽ ക​ർ​ദി​നാ​ൾ ബ​സേ​ലി​യോ​സ് ​ക്ലീ​മി​സ്​ കാ​തോ​ലി​ക്കാ​ബാ​വ ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തി. മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക സ​ഭ​യി​ൽ ജ​നു​വ​രി അ​ഞ്ചു​വ​രെ ദുഃ​ഖാ​ച​ര​ണം ന​ട​ത്തു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. 

Tags:    
News Summary - benedict xvi special story

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.