ലോകത്ത് ഏറ്റവും വലിയ വിപണിമൂല്യമുള്ള സംഗീതജ്ഞരുടെ കൂട്ടത്തിലാണ് അമേരിക്കക്കാരിയായ ടെയ്ലർ സ്വിഫ്റ്റ്. ഗായിക, ഗാനരചയിതാവ്, സംരംഭക തുടങ്ങിയ മേഖലകളിൽ തിളങ്ങിനിൽക്കുന്ന ടെയ്ലർ ഈയടുത്ത ദിവസം യുട്യൂബിൽ പ്രത്യക്ഷപ്പെട്ട് ആരാധകർക്കായി ഒരു സന്ദേശം പകർന്നുനൽകി.
മെഡിക്കൽ ഇൻഷുറൻസ് സംബന്ധമായ ആ സന്ദേശം കേട്ട ആരാധകരിൽ വലിയൊരു പങ്കും പ്രസ്തുത കമ്പനിയിൽ പ്രീമിയംവരെ അടച്ചുവെന്നാണ് റിപ്പോർട്ടുകൾ.
പ്രസ്തുത വിഡിയോ കണ്ടത് 19 കോടി പേരെന്ന് യുട്യൂബ്. പിന്നെയാണ് മനസ്സിലായത്, യുട്യൂബിൽ കണ്ടത് യഥാർഥ ടെയ്ലർ ആയിരുന്നില്ലെന്ന്. അത് അവരുടെ ‘എ.ഐ വേർഷനാ’യിരുന്നു. വോയിസ് ക്ലോൺ സാങ്കേതികവിദ്യയിലൂടെ വില്ലൻ ടെക്നോക്രാറ്റുകൾ ടെയ്ലറെ പുനരാവിഷ്കരിക്കുകയായിരുന്നു. ഒരൊറ്റ വിഡിയോയിലൂടെ കോടികളാണ് അവർ തട്ടിയെടുത്തത്. സമാനമായ തട്ടിപ്പ് അമേരിക്കൻ അവതാരകനായ സ്റ്റീവ് ഹാർവിയുടെ പേരിലും അരങ്ങേറി. ‘ഡീപ്ഫേക്കുകൾ’ സോഷ്യൽ മീഡിയിൽ വിഹരിക്കുന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമായിട്ടാണ് സൈബർലോകം ഈ സംഭവത്തെ കാണുന്നത്. സെലിബ്രിറ്റികളുടെ വേഷത്തിൽ അരങ്ങേറിക്കൊണ്ടിരിക്കുന്ന സൈബർകൊള്ള വ്യാപകമായി ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.
ഇതിനെതിരായ ജാഗ്രതനിർദേശം കഴിഞ്ഞദിവസങ്ങളിൽ വിവിധ രാജ്യങ്ങൾതന്നെ പുറപ്പെടുവിച്ചുകഴിഞ്ഞു. സോഷ്യൽമീഡിയയിലൂടെ നിങ്ങളുടെ മുന്നിലെത്തുന്ന സെലിബ്രിറ്റികളുടെ വാക്കുകൾ അപ്പടി വിശ്വസിക്കരുതോ എന്ന് സൈബർ വിദഗ്ധരും അഭിപ്രായപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.