ചരിത്രമായി ജോ ബൈഡന്‍റെ അരിസോണയിലെ മിന്നും ജയം

വാഷിങ്ടൺ: ഡെമോക്രാറ്റിക് പ്രസിഡന്‍റ് സ്ഥാനാർഥി ജോ ബൈഡന്‍റെ അരിസോണ സംസ്ഥാനത്ത് നിന്നുള്ള വിജയം അമേരിക്കയുടെ രാഷ്ട്രീയ ചരിത്രമായി. 1996ന് ശേഷം അരിസോണയിൽ നിന്ന് വിജയിക്കുന്ന ആദ്യ ഡെമോക്രാറ്റിക് സ്ഥാനാർഥിയാണ് ബൈഡൻ.

24 വർഷത്തിന് ശേഷം നേടിയ തിളക്കമാർന്ന വിജയം അമേരിക്കയുടെ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ തങ്കലിപികളാൽ എഴുതപ്പെട്ടു. 7279 വോട്ടർമാരുള്ള സംസ്ഥാനത്ത് നിന്ന് 11 ഇലക്ടറൽ വോട്ടുകളും ബൈഡൻ നേടി.

51.2 ശതമാനം വോട്ട് ബൈഡൻ നേടിയപ്പോൾ എതിരാളി ഡോണൾഡ് ട്രംപിന് 47.4 ശതമാനവും മറ്റൊരു സ്ഥാനാർഥി ജോ ജോർഗൻസന് 1.4 ശതമാനം വോട്ടുമാണ് ലഭിച്ചത്. 

Tags:    
News Summary - Biden flips Arizona, first Democratic presidential win since 1996

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.