വാഷിങ്ടൺ: ഡോണൾഡ്ട്രംപിനെ വീഴ്ത്തി ജോ ബൈഡൻ അമേരിക്കൻ പ്രസിൻറായതിന്പിന്നാലെ ഒരു പ്രചാരണ വിഡിയോ വീണ്ടും വൈറലാകുകയാണ്. ഫ്രെബ്രുവരി 20ന് ബൈഡൻ തൻെറ ഔദ്യോഗിക പേജിൽ പങ്കുവെച്ച വിഡിയോയാണ് വീണ്ടും വ്യാപകമായി പ്രചരിക്കുന്നത്.
പ്രചാരണത്തിനിടെ കറുത്ത വർഗക്കാരിയായ ടിനയുമായുള്ള ബൈഡൻെറ കൂടിക്കാഴ്ചയാണ്വിഡിയോയിലുള്ളത്. ആകസ്മികമായി ബൈഡനെ കണ്ടതിലുള്ള ആശ്ചര്യം പങ്കുവെച്ച ടിന ഫോട്ടോയും എടുത്തു. കൈയിൽ മുത്തം നൽകിയാണ് ബൈഡൻ ടിനയെ പറഞ്ഞയച്ചത്.
പോകാനൊരുങ്ങും മുേമ്പ ടിന ഒരു മാസ്ഡയലോഗും പറഞ്ഞു. ''നിങ്ങൾ ശരിയാണ്. ആ ഇഡിയറ്റിനെ പുറത്താക്കണം''. പ്രസിഡൻറ് ട്രംപിനെ ഉദ്ദേശിച്ചായിരുന്നു ടിനയുടെ പരാമർശം. ട്രംപിനെ ബൈഡൻ വൈറ്റ് ഹൗസിൽ നിന്നും പുറത്താക്കിയതിന് പിന്നാലെ വിഡിയോ സമൂഹ മാധ്യമങ്ങൾ ഏറ്റെടുക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.