വാഷിങ്ടൺ: യു.എസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡൻ വിജയം ഉറപ്പിച്ചതോടെ തെരുവുകളിൽ ആഘോഷം. ഫിലാഡൽഫിയയിൽ ബൈഡൻ അനുകൂലികളുടെ നേതൃത്വത്തിൽ ആഹ്ലാദ പ്രകടനം നടത്തി. തെരുവുകളിൽ നൃത്തം ചവിട്ടി അവർ ആഹ്ലാദം പങ്കുവെച്ചു.
തെരഞ്ഞെടുപ്പ് പ്രചരണത്തിെൻറ വേഷങ്ങളും പ്ലക്കാർഡുകളുമേന്തിയും സംഗീത ഉപകരണങ്ങൾ വായിച്ചും ജനം തെരുവിലറങ്ങുകയായിരുന്നു.
അതേസമയം, ഡെട്രോയിറ്റിൽ വോട്ടെണ്ണൽ കേന്ദ്രത്തിന് പുറത്ത് ഡോണൾഡ് ട്രംപ് അനുകൂലികൾ 'തോക്കുകളേന്തി' വിജയ പ്രഖ്യാപനവുമായി തെരുവുകളിലിറങ്ങി. നൂറോളം പേരാണ് വോട്ടെണ്ണൽ കേന്ദ്രത്തിന് പുറത്ത് തടിച്ചുകൂടിയത്. ട്രംപിന് വിജയ സാധ്യതയില്ലെങ്കിലും അനുകൂലികൾ പ്രകടനവുമായി തെരുവുകളിലിറങ്ങുകയായിരുന്നു.
വോട്ടെണ്ണൽ പൂർത്തിയായില്ലെങ്കിലും ഡെമോക്രാറ്റുകളും റിപ്പബ്ലിക്കുകളും വിജയ അവകാശ വാദവുമായി രംഗത്തെത്തി. ജോർജിയയിലും പെൻസിൽവാനിയയിലും ബൈഡൻ വിജയം ഉറപ്പിച്ചതോടെ ബൈഡന് പ്രസിഡൻറ് സ്ഥാനം ഉറപ്പായി. എന്നാൽ ഡെമോക്രാറ്റിക്കുകൾ തെരഞ്ഞെടുപ്പിൽ കൃത്രിമം കാട്ടിയതായാണ് ട്രംപിെൻറയും അനുകൂലികളുടെയും വാദം. ബൈഡന് 264 ഇലക്ടറൽ വോട്ടുകളും ട്രംപിന് 214 വോട്ടുകളുമാണ് ഇതുവരെ ലഭിച്ചത്. 270 വോട്ടുകൾ നേടിയാൽ പ്രസിഡൻറ് പദവിയിെലത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.