വാഷിങ്ടൺ: അമേരിക്കയിൽ ഗർഭഛിദ്രം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ബൈഡനെതിരെ പരസ്യ നടപടി മുന്നറിയിപ്പുമായി സഭ നേതൃത്വം. ഗർഭഛിദ്രത്തെ പരസ്യമായി അനുകൂലിക്കുന്ന രാഷ്ട്രീയക്കാർക്കെതിരെ കടുത്ത എതിർപ്പാണ് സഭ ഉയർത്തുന്നത്. ഇവർക്ക് കുർബാന വിലക്കുൾപെടെ കടുത്ത നിയന്ത്രണങ്ങൾ നടപ്പാക്കണമെന്ന് അമേരിക്കയിലെ റോമൻ കാത്തലിക് ബിഷപ്പുമാരുടെ സംഘടന ആവശ്യപ്പെടുന്നു.
വിഷയത്തിൽ മൂന്നു ദിവസമായി നടന്ന ഓൺലൈൻ ചർച്ചക്കൊടുവിൽ ഒന്നിനെതിരെ മൂന്നു വോട്ടിനാണ് വിലക്കിന് അനുമതി ലഭിച്ചത്. നേരത്തെ, ഗർഭഛിദ്രവുമായി ബന്ധപ്പെട്ട് വത്തിക്കാൻ സ്വീകരിച്ച നിലപാടിന് വിരുദ്ധമായാണ് യു.എസിലെ സഭ തീരുമാനം.
എല്ലാ വാരാന്ത്യത്തിലും കുർബാനക്കെത്തുന്ന ഉറച്ച കാത്തലിക് വിശ്വാസിയാണ് ജോ ബൈഡൻ. സഭ നേതൃത്വം അത്തരം തീരുമാനമെടുക്കിെല്ലന്നാണ് പ്രതീക്ഷയെന്ന് ബൈഡൻ പിന്നീട് മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
കത്തോലിക്ക വിഭാഗത്തിലെ എല്ലാവരും ഗർഭഛിദ്രത്തെ എതിർക്കുന്നവരാകണമെന്ന നിലപാട് സഭയിലെ യാഥാസ്ഥിതിക വിഭാഗത്തിന്‍റെതാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. കുർബാന വിലക്ക് ഏർപെടുത്തുന്നതിനെതിെര ഷിക്കാഗോ ആർച്ച് ബിഷപ്പ് കർദിനാൾ േബ്ലസ് കൂപിക് ഉൾപെടെ പ്രമുഖർ രംഗത്തെത്തിയിട്ടുണ്ട്. ബൈഡന് തങ്ങളുടെ ദേവാലയങ്ങളിൽ കുർബാനക്കെത്താമെന്ന് വാഷിങ്ടൺ, ഡിലാവെർ സഭകൾ അറിയിച്ചിട്ടുണ്ട്. ബൈഡൻ സ്ഥിരമായി കുർബാനക്കെത്തുന്നത് ഡിലാവെറിലാണ്.
ജോൺ കെന്നഡിക്കു ശേഷം അമേരിക്കൻ പ്രസിഡന്‍റ് പദമലങ്കരിക്കുന്ന ആദ്യ കാത്തലിക്കാണ് ജോ ബൈഡൻ.
യു.എസിലെയും യു.എസ് വിർജിൻ ദ്വീപുകളിലെയും മുഴുവൻ കാതലിക് ബിഷപ്പുമാരുടെയും സംഘടനയായ യു.എസ് കോൺഫറൻസ് ഓഫ് കാതലിക് ബിഷപ്സ് വ്യാഴാഴ്ച ഈ വിഷയത്തിൽ കരട് പ്രസ്താവന തയാറാക്കാൻ അംഗീകാരം നൽകിയിരുന്നു. ഗർഭഛിദ്രത്തിൽ സഭയുടെ നിലപാടിനെതിരെ നിൽക്കുന്ന രാഷ്ട്രീയക്കാർക്ക് വിലക്ക് ഏർപെടുത്താൻ അനുവദിക്കുന്നതാണ് നിയമം.
പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് കാലത്ത് ബൈഡന്‍റെ ഗർഭഛിദ്ര അനുകൂല നിലപാട് പ്രചാരണ വിഷയമായിരുന്നു. ട്രംപ് ഇതിനെ ശക്തമായി എതിർക്കുേമ്പാൾ ഗർഭഛിദ്രമാകാമെന്നാണ് ബൈഡന്‍റെ നിലപാട്. ചെറുപ്പകാലത്ത് പൗരോഹിത്യം സ്വീകരിക്കാൻ വരെ താൽപര്യം കാണിച്ചിരുന്ന പുതിയ പ്രസിഡന്‍റിന് സഭ വിലക്കേർപെടുത്തിയാൽ കടുത്ത തിരിച്ചടിയാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.