വാഷിങ്ടൺ: യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് ഏറ്റവുമധികം വിമർശനം ഏറ്റുവാങ്ങിയ കോവിഡ് പ്രതിരോധ നടപടികൾ തിരുത്തി ഭരണ രംഗത്തേക്കിറങ്ങാൻ ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബെഡൻ. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഇനി സമയം പാഴാക്കാനിെല്ലന്നും ബൈഡൻ കൂട്ടിച്ചേർത്തു.
'കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഞങ്ങൾ എന്തു നടപടി സ്വീകരിക്കുന്നുവെന്ന് എല്ലാവരെയും അറിയിക്കാൻ ആഗ്രഹിക്കുന്നു. ആദ്യദിവസം തന്നെ മാതൃക എല്ലാവരെയും അറിയിക്കും' -ബൈഡൻ പറഞ്ഞു. വിൽമിങ്ടണിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭിന്നിച്ച് നിൽക്കുന്ന ജനതയെ ഒന്നിപ്പിക്കുമെന്നും അദ്ദേഹം പ്രതിജ്ഞ എടുത്തു. മത്സരത്തിൽ വിജയിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച ബൈഡൻ പ്രവർത്തകരോട് വിജയപ്രഖ്യാപനത്തിനായി കാത്തിരിക്കാനും നിർദേശം നൽകി.
ലോകമെമ്പാടും പടർന്നുപിടിച്ച കോവിഡ് മഹാമാരിയെ പിടിച്ചുകെട്ടുന്നതിൽ ട്രംപ് ഭരണകൂടം കാട്ടിയ അലംഭാവം തെരഞ്ഞെടുപ്പ് പ്രചരണങ്ങളിൽ വൻ ചർച്ചയായിരുന്നു. ലോകത്തിൽ ഏറ്റവും കൂടുതൽ രോഗബാധിതരുള്ള രാജ്യം അമേരിക്കയാണ്. കോവിഡിെൻറ രണ്ടാംവരവ് അമേരിക്കയിൽ പ്രത്യക്ഷമാകുകയും ചെയ്തു. പ്രതിദിനം ഒരുലക്ഷത്തോളം പേർക്കാണ് നിലവിൽ കോവിഡ് സ്ഥിരീകരിക്കുന്നത്. ഇവിടെ കോവിഡ് ബാധിതരുടെ എണ്ണം ഒരു കോടി കടക്കുകയും ചെയ്തു. രണ്ടര ലക്ഷത്തോളം മരണവും റിപ്പോർട്ട് ചെയ്തു.
തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കിടെ പ്രസിഡൻറ് ഡോണൾഡ് ട്രംപിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ട്രംപ് നടത്തിയ 18 റാലികൾ 30,000 കോവിഡ് കേസുകൾക്കും 700 മരണങ്ങൾക്കും കാരണമായതായി ഒരു പഠനത്തിൽ വ്യക്തമാക്കിയിരുന്നു. ജൂൺ 20നും സെപ്റ്റംബർ 23നും ഇടയിൽ നടത്തിയ റാലികളാണ് രോഗവ്യാപനത്തിന് കാരണമായെതന്ന് സ്റ്റാൻഫോർഡ് സർവകലാശാല നടത്തിയ പഠനത്തിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.