ന്യായീകരിക്കാനാവാത്ത ആക്രമണമെന്ന് ബൈഡൻ; 'യുദ്ധമുണ്ടാക്കുന്ന ദുരിതങ്ങൾക്ക് ലോകം റഷ്യയെ കുറ്റപ്പെടുത്തും'

വാഷിങ്ടൺ ഡി.സി: കിഴക്കൻ യുക്രെയ്നിലേക്ക് സൈനിക നീക്കത്തിന് റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ ഉത്തരവിട്ടതിനെ അപലപിച്ച് യു.എസ് പ്രസിഡന്‍റ് ജോ ബൈഡൻ. പ്രകോപനരഹിതവും ന്യായീകരിക്കാനാകാത്തതുമായ ആക്രമണമാണ് റഷ്യൻ സൈന്യം നടത്തുന്നത്. യുദ്ധമുണ്ടാക്കുന്ന ജീവനാശത്തിനും ദുരിതത്തിനും ലോകം റഷ്യയെ കുറ്റപ്പെടുത്തുമെന്നും അദ്ദേഹം പ്രസ്താവിച്ചു.

യുക്രെയ്നിലെ ജനങ്ങൾക്കൊപ്പമാണ് ലോകത്തിന്‍റെ മുഴുവൻ പ്രാർഥനയും. നേരത്തെ തീരുമാനിച്ചുറപ്പിച്ച യുദ്ധമാണ് പ്രസിഡന്‍റ് പുടിൻ തിരഞ്ഞെടുത്തിരിക്കുന്നത്. അത് വിനാശകരമായ ജീവഹാനിക്കും കനത്ത ദുരിതങ്ങൾക്കും വഴിവെക്കും -ബൈഡൻ പറഞ്ഞു.

റഷ്യ നേരിടാൻ പോകുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് അമേരിക്കൻ ജനതയോട് ഇന്ന് വ്യക്തമാക്കും. ഈ ആക്രമണം വരുത്തുന്ന മരണത്തിനും നാശത്തിനും റഷ്യ മാത്രമാണ് ഉത്തരവാദി. അമേരിക്കയും അതിന്റെ സഖ്യകക്ഷികളും പങ്കാളികളും ഇക്കാര്യത്തിൽ ഐക്യത്തോടെ പ്രതികരിക്കും. ലോകം റഷ്യയെ ഉത്തരവാദിയായി കാണും -ബൈഡൻ പറഞ്ഞു.

ബൈഡൻ ജി-7 രാജ്യങ്ങളുടെ നേതാക്കളുമായി കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുണ്ട്. 

Tags:    
News Summary - Biden: World will hold Russia accountable

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.