മെക്സിക്കോക്കും കാനഡക്കും മേൽ അധിക നികുതി ചുമത്തും; ചൈനക്കും പണിയുമായി ട്രംപ്

വാഷിങ്ടൺ: മെക്സിക്കോക്കും കാനഡക്കും മേൽ അധിക നികുതി ചുമത്തുമെന്ന് അറിയിച്ച് നിയുക്ത യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. മെക്സികോയിൽ നിന്ന് വരുന്ന ഉൽപ്പന്നങ്ങൾക്ക് 25 ശതമാനം നികുതി ചുമത്തുമെന്നാണ് ട്രംപ് അറിയിച്ചിരിക്കുന്നത്. കാനഡയിൽ നിന്നുള്ള ഉൽപന്നങ്ങൾക്കും ഇതേ നികുതിയാവും ചുമത്തുക. ചൈനയിൽ നിന്നുള്ള വസ്തുക്കൾക്ക് 10 ശതമാനം അധിക നികുതിയാവും ട്രംപ് ചുമത്തുക. അനധികൃതമായി അതിർത്തികടന്ന് ആളുകൾ എത്തുന്നതും മയക്കുമരുന്ന് കടത്തും കർശനമായി തടയുമെന്നും ഡോണൾഡ് ട്രംപ് വ്യക്തമാക്കി.

തിങ്കളാഴ്ചയാണ് മെക്സിക്കോയിൽ നിന്നുള്ള ഉൽപന്നങ്ങൾക്ക് അധിക നികുതി ഏർപ്പെടുത്തുമെന്നും അനധികൃതമായി ആളുകൾ എത്തുന്നത് തടയുമെന്നും ട്രംപ് അറിയിച്ചത്. ഇതുമൂലമുണ്ടാകുന്ന പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ പരിഹരിക്കാൻ കാനഡക്കും മെക്സിക്കോക്കും അവകാശമുണ്ടെന്നും ഡോണൾഡ് ട്രംപ് കൂട്ടിച്ചേർത്തു. സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത്സോഷ്യലിലൂടെയായിരുന്നു ഡോണൾഡ് ട്രംപിന്റെ പ്രതികരണം.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ചൈനക്ക് മേൽ 60 ശതമാനം നികുതി ചുമത്തുമെന്നാണ് ട്രംപ് അറിയിച്ചിരുന്നത്. മെക്സിക്കോയിൽ നിന്നുള്ള വാഹനങ്ങൾക്ക് 1000 ശതമാനം നികുതി ചുമത്തുമെന്നും ട്രംപ് അറിയിച്ചിരുന്നു. ട്രംപിന്റെ പ്രതികരണത്തിന്റെ അനുരണനങ്ങൾ ഉടൻ തന്നെ അന്താരാഷ്ട്ര വിപണിയിൽ ഉണ്ടായി.

കനേഡിയൻ ഡോളർ, മെക്സിക്കൻ പെസോ, യുറോ, ബ്രിട്ടീഷ് പൗണ്ട്, കൊറിയൻ വൺ, ആസ്ട്രേലിയൻ ഡോളർ എന്നിവയെല്ലാം യു.എസ് ഡോളറിനെതിരെ ഇടിഞ്ഞു. അധിക നികുതി ഏർപ്പെടുത്തിയതിന് പിന്നാലെ പ്രതികരിച്ച് വാഷിങ്ടണിലെ ചൈനീസ് എംബസി രംഗത്തെത്തി. വ്യാപാര യുദ്ധത്തിൽ ഒരു രാജ്യവും ജയിക്കില്ലെന്നായിരുന്നു ചൈനീസ് എംബസിയുടെ പ്രതികരണം.

Tags:    
News Summary - Trump promises 25% tariff on Mexico and Canada, extra 10% tariff on China

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.