ജനപിന്തുണയിൽ ട്രംപി​െൻറ സർവകാല റെക്കോഡുകൾ വെട്ടി ബൈഡ​ൻ ഭരണത്തി​െൻറ കന്നി ആഴ്​ച

വാഷിങ്​ടൺ: ഭരണത്തിലേറെ ആദ്യ ആഴ്​ചയിൽ തന്നെ ജനപിന്തുണയിൽ ട്രംപി​നെ കടന്ന്​ യു.എസ്​ പ്രസിഡൻറ്​ ജോ ബൈഡ​ൻ. മുൻ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്​ അധികാരത്തിലിരുന്ന നാല്​ വർഷങ്ങളിൽ ഏതുസമയത്തും നേടിയതിനെക്കാൾ ഉയർന്ന ജനപിന്തുണയാണ്​ കഴിഞ്ഞ ആഴ്​ചയിലെ ബൈഡ​െൻറ കണക്കുകൾ സൂചിപ്പിക്കുന്നത്​. മോൻമൗത്ത്​ യൂനിവേഴ്​സിറ്റി നടത്തിയ അഭിപ്രായ സർവേയിൽ 54 ശതമാനം അമേരിക്കക്കാരും ബൈഡ​െൻറ ഭരണത്തുടക്കത്തിൽ സംതൃപ്​തരാണ്​. 30 ശതമാനമാണ്​ എതിർപ്പ്​ പ്രകടിപ്പിച്ചത്​.

എന്നാൽ, 40 ശതമാനമോ അതിൽ താഴെയോ ആയിരുന്നു പ്രസിഡൻറ്​ പദവിയിൽ ട്രംപ് നേടിയ പരമാവധി ജനപിന്തുണ. ജനുവരി 20ന്​ അധികാരമൊഴിഞ്ഞ്​ മടങ്ങു​േമ്പാൾ അത്​ 34 ശതമാനത്തിലേക്ക്​ പതിക്കുകയും ചെയ്​തിരുന്നു.

മോണിങ്​ കൺസൾട്ട്​ ട്രാക്കിങ്​ അഭിപ്രായ സർവേയിൽ 56 ശതമാനം പേർ ബൈഡ​​െൻറ ഭരണനേട്ടങ്ങൾ എടുത്തുപറഞ്ഞപ്പോൾ ഹിൽ ഹാരിസ്​ എക്​സ്​ നടത്തിയ സർവേയിൽ ഇത്​ 63 ശതമാനമാണ്​.

ഡെമോക്രാറ്റുകൾക്ക്​ ശുഭവാർത്തയാണ്​ അഭിപ്രായ സർവേകളെങ്കിലും അമേരിക്ക ഇപ്പോഴും ട്രംപ്​ സൃഷ്​ടിച്ച ധ്രുവീകരണത്തിൽനിന്ന്​ മുക്​തമായിട്ടില്ലെന്ന്​ കൂടി സർവേ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

മോൻമൗത്ത്​ സർവേയിൽ ഡെമോക്രാറ്റുകളിൽ 90 ശതമാനവും ബൈഡന്​ പിന്തുണ അറിയിച്ചപ്പോൾ സ്വതന്ത്രമായി നിൽക്കുന്നവരിൽ 47 ശതമാനവും റിപ്പബ്ലിക്കൻമാരിൽ 15 ശതമാനവും മാത്രമാണ്​ അദ്ദേഹത്തോട്​ അനുഭാവം കാണിച്ചത്​. 'മൊത്തത്തിൽ ട്രംപിനെക്കാൾ പിന്തുണ നേടാൻ ബൈഡനായിട്ടുണ്ടെങ്കിലും പാർട്ടി തലത്തിൽ ഇപ്പോഴും വിഭാഗീയത കഠിനമായി തുടരുന്നുവെന്നത്​ ആശങ്ക ഉളവാക്കുന്നുവെന്ന്​' മോൻമൗത്ത്​ യൂനിവേഴ്​സിറ്റി പോളിങ്​ ഇൻസ്​റ്റിറ്റ്യൂട്ട്​ ഡയറക്​ടർ പാട്രിക്​ മറേ പറയുന്നു.

മുൻ ഡെമോക്രാറ്റ്​ പ്രസിഡൻറ്​ ബറാക്​ ഒബാമയും സമാനമായി അധികാരമേറി ആദ്യ ആഴ്​ചകളിൽ 60 ശതമാനത്തിലേറെ ജനപിന്തുണ ഉറപ്പാക്കിയിരുന്നു. ജോർജ്​ ഡബ്ല്യു ബുഷിന്​ ഇത്​ 53.9 ശതമാനവും ട്രംപിന്​ 41.4 ശതമാനവുമായിരുന്നു കന്നി ആഴ്​ചയിലെ റേറ്റിങ്​.

Tags:    
News Summary - Biden's Approval Rating In First Week Higher Than Trump's Ever Was

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.